‘സ്വര്‍ണ ഷര്‍ട്ടുകാരന്റെ’ കൊലപാതകം; നാലു പേര്‍ അറസ്റ്റില്‍

കൊച്ചി : ഒന്നരക്കോടി രൂപയോളം മൂല്യമുള്ള സ്വര്‍ണ ഷര്‍ട്ട് നിര്‍മ്മിച്ച് ധരിച്ചതിലൂടെ വാര്‍ത്തകളിലിടം നേടിയ പൂണെയിലെ എന്‍സിപി നേതാവ് ദത്ത ഫൂഗെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേര്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയോടെയാണ് 12 പേരടങ്ങുന്ന സംഘം ദത്തയെ കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളുമുപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്തിയത്. ആക്രമികളിലൊരാളുടെ ക്ഷണം സ്വീകരിച്ചെത്തിയ ജന്മദിനാഘോഷത്തിനിടെ മകന്റെ മുന്നില്‍ വച്ചാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.പൂണെയില്‍ വ്യവസായിയായ ഇദ്ദേഹം പ്രദേശത്ത് സാമ്പ്തതിക ഇടപാടുകള്‍ക്കായി വക്രതുണ്ഡ് എന്ന പേരില്‍ ചിട്ടിസ്ഥാപനം നടത്തിയിരുന്നു. ഇവിടെ വലിയ സാമ്പത്തിക ക്രമക്കേടുകല്‍ നടത്തുന്നുവെന്ന പരാതി നേരത്തെ തന്നെ ഇയാള്‍ക്കെതിരെ ഉയരുകയും ചെയ്തു. ഇതുസംബന്ധിച്ച പ്രശ്‌നങ്ങളോ തര്‍ക്കങ്ങളോ ആവാം കൊലപാതക കാരണമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.