മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായി, കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണം, സ്വപ്‌നയുടെ അമ്മ

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയായ സ്വപ്‌നയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് കസ്റ്റംസ്. ഒളിവില്‍ കഴിയുന്ന സ്വപ്നയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം സ്വപ്‌നയുമായി ബന്ധപ്പെട്ടുള്ള നിരവധി സംഭവവികാസങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുകയാണ്.

അതേസമയം സ്വപ്‌നയുടെ അമ്മയുടെ പ്രതികരണം ഇപ്പോള്‍ വന്നിരിക്കുകയാണ്. മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നാണ് സ്വപ്നയുടെ അമ്മ പ്രഭ വ്യക്തമാക്കിയിരിക്കുന്നത്. കുറച്ചു നാളായി വീട്ടില്‍ വരാറില്ലെന്നും മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായെന്നുമാണ് സ്വപ്നയുടെ അമ്മ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മകളുടെ പങ്ക് വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നും ഇത് ഞെട്ടലുണ്ടാക്കിയെന്നും അമ്മ പ്രഭ പറഞ്ഞു. മകളെ കുറിച്ച് അത്തരത്തിലൊരു സംശയം തോന്നിയിരുന്നില്ല.

Loading...

ജോലിയുടെ കാര്യങ്ങളൊന്നും പറയാറില്ലെന്നും അവര്‍ വ്യക്തമാക്കിതിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്. സ്വപ്ന പഠിച്ചതും വളര്‍ന്നതുമെല്ലാം ഗള്‍ഫിലായിരുന്നു. ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തില്‍ തന്നെ സ്വപ്ന ബിസിനസില്‍ പങ്കാളിയായിരുന്നു. തുടര്‍ന്ന് പതിനെട്ടാം വയസിലാണ് തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായുള്ള സ്വപ്നയുടെ വിവാഹം നടന്നത്. ഭര്‍ത്താവുമായും ചേര്‍ന്നായിട്ടായിരുന്നു. പിന്നീട് ഗള്‍ഫിലെ ബിസിനസ്. എന്നാല്‍ സാമ്പത്തിക ബാധ്യതയുണ്ടായതോടെ ബിസിനസ് പൊളിഞ്ഞ് തിരിച്ച് നാട്ടിലേക്കെത്തി.