സ്വർണക്കടത്തുകേസ്: മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരായേകും

സ്വർണക്കടത്തുകേസിൽ പരോളിലുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരായേക്കും. ഭക്ഷ്യവിഷബാധമൂലം ആശുപത്രിയിൽ പോകണമെന്ന കാരണം പറഞ്ഞു ഇന്നലെ ഷാഫി അവധി വാങ്ങിയിരുന്നു. അർജ്ജുൻ ആയങ്കിയുടെ മൊഴി പ്രകാരം കൊടി സുനിയും മുഹമ്മദ് ഷാഫിയും നയിക്കുന്ന കൊട്ടേഷൻ സംഘമാണ് തന്നെ സഹായിക്കുന്നതെന്നാണ് കസ്റ്റംസിനെ അറിയിച്ചത്. സ്വർണ്ണക്കടത്തിനും സ്വർണ്ണം തട്ടിയെടുക്കലിനും തുടർന്നുളള വിൽപ്പനയ്ക്കും ചുക്കാൻ പിടിക്കുന്നത് ഷാഫിയുടെ നേതൃത്വത്തിലാണെന്ന സംശയം മുറുകയാണ്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ വിവിധ നേതാക്കളടക്കം അറിഞ്ഞുകൊണ്ടുള്ളതാണ് കൊട്ടേഷൻ സംഘത്തിന്റെ സ്വർണ്ണക്കടത്തെന്നും കസ്റ്റംസ് ശക്തമായി വിശ്വസിക്കുന്നു. പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോൺ കോളുകളുടെ സ്വഭാവം പാർട്ടിയുടെ ഉന്നതരിലേക്കും എത്തുന്നുവെന്നും സൂചനയുണ്ട്. സ്വർണക്കടത്തുകേസ് പോലീസിനേയും ജയിൽവകുപ്പിനേയും സംസ്ഥാന ആഭ്യന്തരവകുപ്പിനെയും സംശയത്തിന്റെ നിഴലിലാക്കുകയാണ്.

Loading...