മലദ്വാരത്തിലൂടെ സ്വർണം കടത്താൻ ശ്രമം; ദമ്പതികൾ അറസ്റ്റിൽ

കോഴിക്കോട് : സ്വർണക്കടത്ത് പല രീതിയിലാണ് ഇപ്പോൾ സംസ്ഥാനത്ത് പിടികൂടുന്നത്. രണട് വ്യത്യസ്ത രീതിയിലുള്ള സ്വർണക്കടത്താണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്നത്. കാപ്‌സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച്‌ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികളെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സിപിഡി കാലിക്കറ്റ് ടീം 2343.310 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. കാപ്സ്യൂൾ ആകൃതിയിലുള്ള നാല് പാക്കറ്റുകളിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

കോഴിക്കോട് പുറക്കാട് സ്വദേശി നമ്പൂരി മടത്തിൽ ഷെഫീഖിൽ നിന്നും 1170.380 ഗ്രാം സ്വർണ്ണ മിശ്രിതവും ഭാര്യ സുബൈറയിൽ നിന്ന് 1172.930 ഗ്രാം സ്വർണ്ണ മിശ്രിതവുമാണ് പിടിച്ചെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ കെ വി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണം പിടിച്ചെടുത്തത്. യുവതിയുടെ നടത്തത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യാൻ വിളിക്കുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു. ഇതോടെയാണ് സ്വർണം പിടികൂടിയത്.

Loading...