സ്വര്‍ണക്കടത്ത് കേസില്‍ വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്ന പ്രതി കീഴടങ്ങി;കീഴടങ്ങിയത് മൂവാറ്റുപുഴ സ്വദേശി ജലാല്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയും സരിത്തും പിടിയിലാതോടെ കൂടുതല്‍ ആളുകളിലേക്കാണ് അന്വേഷണ നീണ്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെയിലാണ് വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിച്ചുകൊണ്ടിരുന്ന പ്രതി നാടകീയമായി കീഴടങ്ങിയിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ ആണ് കീഴടങ്ങിയത്. ഇന്നലെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിയാണ് ജലാല്‍ കീഴടങ്ങിയത്. അതേസമയം ഇയാള്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായ റമീസുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കേസില്‍ ജലാലടക്കം മൂന്ന് പേരാണ് ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്. 60 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് നാളുകളായി ജലാലിനെ കസ്റ്റംസ് തിരയുകയായിരുന്നു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴിയാണ് ജലാല്‍ സ്വര്‍ണക്കടത്ത് നടത്തിയത്. നെടുമ്പാശ്ശേരിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരന്‍ പ്രതിയായ കേസിലെയും മുഖ്യ കണ്ണി ജലാലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Loading...