സ്വർണ കടത്തിനായി പ്രതികൾ നടത്തിയത് വിപുലമായ ധനസമാഹരണം

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയത് വാൻ തുകയുടെ തട്ടിപ്പ് സ്വർണ ഇടപാടുകള്‍ക്ക് പലരില്‍ നിന്നായി സംഘം 14.8 കോടി രൂപയിലധികം ശേഖരിച്ചതായി തെളിഞ്ഞിരിക്കുന്നു. . റമീസും ജലാലും, സന്ദീപും അംജദ് അലിയും ചേര്‍ന്നാണ് തുക സമാഹരണം നടത്തിയത്. ദുബായിയില്‍ നിന്ന്കടത്തുന്ന സ്വര്ണ്ണം നാട്ടിലുള്ള വിവിധ ജേഡവെള്ളേരികൾക്കു കൈമാറ്റം ചെയ്യുകയായിരുന്നു ഇവരുടെ പരിപാടി. ജെവെള്ളേരികളുടെ ഉടമകളെയും ബന്ധപെട്ടവരെയും നേരിൽ കണ്ട കരാർ ഉണ്ടാക്കുന്നത് ജലാൽ ആണ്. ഇത്തരത്തില്‍ പ്രതികള്‍ എട്ട്‌ലക്ഷം രൂപയോളം ഉണ്ടാക്കിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍നിന്നും സ്വപ്നയ്ക്കും സരിത്തിനുംകമ്മീഷനും ഉണ്ട്. ഈയിനത്തിൽ കമ്മീഷനായി ഏഴു ലക്ഷം രൂപ വീതമാണ് ഇവർക്ക് നൽകിയതെന്നും അന്വേഷാന ഏജൻസി കണ്ടെത്തി.

സരിത്ത്, സ്വപ്ന, സന്ദീപ്, റമീസ് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റും കേസെടുത്തിട്ടുണ്ട്. എന്‍ഐഎ പ്രതി ചേര്‍ത്തവര്‍ക്കെതിരെയാണ് എൻഫോഴ്‌സ്‌മെന്റ് കേസ് എടുത്തത്. സ്വര്‍ണ്ണം കടത്തിയ തുക ഇവർ എന്ത് ചെയ്ടക് എന്നതാണ് ഇനി നടക്കാൻ പോകുന്ന അന്വേഷണം. ഈ തുക ഉപയോഗിച്ച് സ്വത്ത് സമ്പാദനം നടത്തിയോ എന്നാണ്അന്വേഷണ ഏജൻസി പ്രധാനമായും അന്വേഷിക്കുക.സ്വർണം വാങ്ങാൻ വിപുലമായ ധനസമാഹരണം നടത്തിയതും അന്വേഷണ സംഘത്തിന് തലവേദന കൂട്ടുന്നു.

Loading...

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ കൂടി അറസ്റ്റില്‍ആയി . മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സൈതലവി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ റമീസിന്റെയും അംജദ് അലിയുടെയും സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍ രണ്ടു പേരും. അംജദ് അലി വഴിയാണ് ഇവര്‍ കള്ളക്കടത്തിന് പണം മുടക്കുന്നത്. മലപ്പുറത്ത് വെച്ചാണ് ഇവരെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.ഇവര്‍ രണ്ടു പേരും സ്വര്‍ണ്ണക്കടത്തിന് പണം മുടക്കിയിരുന്നു. ഇതോടു കൂടി കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായികേസുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ജുവലറി ഉടമ കൂടി കസ്റ്റഡിയിലായെന്ന് സൂചനഅതേസമയം, പ്രതിയായ സന്ദീപ് നായരിൽ നിന്ന് പിടിച്ചെടുത്ത രഹസ്യ ബാഗ് ഇന്നലെ തുറന്നു പരിശോധിച്ചു. കള്ളക്കടത്തുമായി ബന്ധപ്പെട്ട ചില രേഖകൾ ലഭിച്ചതായി സൂചനയുണ്ടെങ്കിലും വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇന്നലെ വൈകിട്ട് നാലു മണിയോടെ തുറന്ന ബാഗിന്റെ പരിശോധനാ നടപടികൾ രാത്രി ഏഴരയോടെയാണ് പൂർത്തിയായത്. കഴിഞ്ഞ ദിവസം തന്നെ ബാഗ് തുറന്നു പരിശോധിക്കണമെന്ന ആവശ്യവുമായി എൻ.ഐ.എ സംഘം കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയിരുന്നു