സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ ഇഡി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി/ സ്വര്‍ണക്കടത്ത് കേസ് കേരളത്തില്‍ നിന്ന് ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയെ സമീപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണല്‍ ഡയറക്ടറാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസിലെ പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന ആശങ്കയിലാണ് ഇഡി പുതിയ നീക്കം നടത്തിയത്. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് നിര്‍ണായക നീക്കം ഇഡി നടത്തിയത്. എറണാകുളം ജില്ലാ കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമന്ന് ഇഡി പറയുന്നു.

Loading...

ചൊവ്വാഴ്ച കൂടുതല്‍ രേഖകള്‍ സുപ്രീംകോടതിയില്‍ ഇഡി സമര്‍പ്പിച്ചു. 2020ല്‍ എറണാകുളം ജില്ലാ കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റുവാന്‍ ഇഡി ആവശ്യപ്പെട്ടത്. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കള്ളപ്പണം വെളുപ്പിക്കല്‍ കേസാണിത്.