പാൻ്റ്സിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം;കണ്ണൂർ വിമാനത്താവളത്തിൽ അമ്മയും മകളും പിടിയിൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വർണം കടത്താൻ ശ്രമിച്ച അമ്മയും മകളും പിടിയിലായി. നാ​ദാ​പു​രം സ്വ​ദേ​ശി​ക​ളാ​ണ് പിടിയിലായത്.പാ​ൻറ്സി​നു​ള്ളി​ൽ പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​ ഒളിപ്പിച്ച നിലയിലായിരുന്നു സ്വ​ർ​ണം കണ്ടെത്തിയത്. അമ്മയെയും മകളെയും എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗവും ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. വി​പ​ണി​യി​ൽ 26 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ​ നി​ന്നും പി​ടി​കൂ​ടി​യ​തെ​ന്നാണ് എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം അ​റി​യി​ച്ചിരിക്കുന്നത്.