സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം; കൂത്തുപറമ്പ് സ്വദേശി മര്‍സീദ് അറസ്റ്റില്‍

കോഴിക്കോട്. സ്വര്‍ണക്കടത്ത് സംഘം പേരാമ്പ്രയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയസംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് സ്വദേശി മര്‍സീദാണ് അറസ്റ്റിലായത്.

അതേസമയം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇര്‍ഷാദിനെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. പെരുവണ്ണാമൂഴി പോലീസാണ് മര്‍സീദിനെ അറസ്റ്റ് ചെയ്തത്. ഇര്‍ഷാദിനെ മൂന്ന് ആഴ്ചമുന്നെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയത്.

Loading...

ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ ശേഷം സംഘം വീട്ടുകാര്‍ക്ക് അയച്ച് നല്‍കിയ വിഡിയോയില്‍ മര്‍സീദും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ശക്തമായ അന്വേഷണമാണ് ഇര്‍ഷാദിനായി നടത്തുന്നത്. നിരവധി പേരെ പോലീസ് ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു.