കോവിഡിനെ പ്രതിരോധിക്കാൻ ശങ്കര്‍ കുറാഡെക്ക് ​ഗോൾഡൻ മാസ്ക്ക് : വില 2.89 ലക്ഷം

കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായി മാസ്ക്ക് എല്ലാവർക്കും തന്നെ നിർബന്ധമാക്കിയിരുന്നു. മാസ്ക് ഒരു ശീലമായപ്പോൾ വിവിധതരത്തിലുള്ള മാസ്ക്ക് വിപണി കീഴടക്കി. എന്നാല്‍ പുനെ സ്വദേശിയായ ശങ്കര്‍ കുറാഡെക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത മാസ്കാണ്. 2.89 ലക്ഷം രൂപയാണ് മാസ്ക്കിന്റെ വില.

തനിക്ക് സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ വളരെ ഇഷ്ടമാണെന്ന് ശങ്കര്‍ വ്യക്തമാക്കുന്നു. ഒരാള്‍ വെള്ളി കൊണ്ടുള്ള മാസ്ക് ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോഴാണ് തനിക്ക് സ്വര്‍ണ മാസ്ക് വേണമെന്ന് ആ​ഗ്രഹം തോന്നിയത്. സ്വര്‍ണപണിക്കാരനോട് തന്‍റെ ആവശ്യം പറഞ്ഞുവെന്നും അദ്ദേഹം മാസ് നിര്‍മിച്ച് നല്‍കിയെന്നും ശങ്കർ വ്യക്തമാക്കി. മാസ്ക് കനം കുറഞ്ഞതും സുഷിരങ്ങളുള്ളതുമാണ്. അതിനാൽ ശ്വസിക്കാൻ ബുദ്ധിമുട്ടില്ല. എന്നാൽ ഈ മാസ്ക് കോവിഡിനെ പ്രതിരോധിക്കുമോ എന്ന് അറിയില്ലെന്ന് ശങ്കര്‍ തന്നെ പറയുന്നു.

Loading...

സ്വര്‍ണം തന്‍റെ കുടുംബത്തിനും ഏറെ ഇഷ്മാണ്. അവര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും സ്വര്‍ണം കൊണ്ടുള്ള മാസ്ക് നല്‍കുമെന്ന് ശങ്കര്‍ കുറാഡെ പറഞ്ഞു. എഎന്‍ഐയാണ് സ്വര്‍ണ മാസ്ക് ധരിച്ച ശങ്കറിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.