കോട്ടയം: യേശുക്രിസ്തുവിന്റെ പീഡാസഹനത്തേയും കുരിശുമരണത്തേയും അനുസ്മരിച്ച് വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുന്നു. ദുഃഖവെള്ളിയാചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ പീഡാനുഭവ വായന, കുരിശിന്റെ വഴി, നഗരികാണിക്കല്‍, കുരിശു ചുംബനം, കയ്പു നീരു കുടിക്കല്‍ എന്നിവ നടക്കുകയാണ്. ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും ദിവസമായ ഇന്നു വിശ്വാസികള്‍ യേശുവിന്റെ പീഡാസഹനത്തെ അനുസ്മരിച്ച് കുരിശുമലകളിലേക്ക് കുരിശിന്റെ വഴി ചൊല്ലി തീര്‍ഥയാത്രയും നടത്തും.

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്. അതുകൊണ്ടു തന്നെ ക്രിസ്തീയ ജീവിതത്തില്‍ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖ വെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയും വി. ഗ്രന്ഥം പാരായണത്തിലൂടെയും ദുഃഖവെള്ളിയാഴ്ച ദിവസം നാം പുര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കണം.

Loading...

പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്ത വരെ കുരിശും വഹിച്ചുകൊണ്ടുള്ള ഈശോയുടെ യാത്ര അവിടുത്തെ സഹനത്തിന്റെ ഏറ്റം വലിയ ഉദാഹരണമായിരുന്നു. കുറ്റമറ്റവനായിട്ടും അവിടുന്ന് കുരിശുമരണത്തിനു വിധിക്കപ്പെട്ടു. പീഡകള്‍ സഹിച്ചു. പരിഹാസങ്ങള്‍ ഏറ്റവാങ്ങി. ഒടുവില്‍ അവിടുന്ന് മരിച്ചു.കുരിശില്‍ കിടന്നു കൊണ്ട് ഈശോ അവസാനമായി പറഞ്ഞ ഏഴു കാര്യങ്ങള്‍ ദുഃഖ വെള്ളിയാഴ്ച ദിനത്തില്‍ നാം ധ്യാനിക്കേണ്ടവയാണ്. ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഉദാഹരണങ്ങളാണ് അവയോരോന്നും.

തീര്‍ഥാടന കേന്ദ്രമായ വാഗമണ്‍ കുരിശുമലയിലേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് ദുഃഖവെള്ളി ആചരിക്കന്നതിന് എത്തിയത്. രാവിലെ 8.30ന് കല്ലില്ലാക്കവലയില്‍നിന്ന് ആഘോഷമായി കുരിശിന്റെ വഴി ആരംഭിച്ചു. തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി വിതരണവും നടന്നു. അരുവിത്തുറ വല്യച്ചന്‍ മലയിലേക്കു രാവിലെ 8.30ന് കുരിശിന്റെ വഴി ആരംഭിച്ചു. അറുനൂറ്റിമംഗലം മലകയറ്റപള്ളിയിലും രാവിലെ കുരിശിന്റെ വഴി നടന്നു. കുടമാളൂര്‍ പള്ളിയിലെ നീന്തുനേര്‍ച്ചയ്ക്ക് രാവിലെ തന്നെ തുടക്കമായി. വൈകുന്നേരം ആരംഭിച്ച അഖണ്ഡ ആരാധന രാവിലെ സമാപിച്ചു. വൈകുന്നേരം നാലിന് പള്ളിമൈതാനത്ത് ആഘോഷമായ കുരിശിന്റെ വഴി നടക്കും.

പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്ത വരെ കുരിശും വഹിച്ചുകൊണ്ടുള്ള ഈശോയുടെ യാത്ര അവിടുത്തെ സഹനത്തിന്റെ ഏറ്റം വലിയ ഉദാഹരണമായിരുന്നു. കുറ്റമറ്റവനായിട്ടും അവിടുന്ന് കുരിശുമരണത്തിനു വിധിക്കപ്പെട്ടു. പീഡകള്‍ സഹിച്ചു. പരിഹാസങ്ങള്‍ ഏറ്റവാങ്ങി. ഒടുവില്‍ അവിടുന്ന് മരിച്ചു.കുരിശില്‍ കിടന്നു കൊണ്ട് ഈശോ അവസാനമായി പറഞ്ഞ ഏഴു കാര്യങ്ങള്‍ ദുഃഖ വെള്ളിയാഴ്ച ദിനത്തില്‍ നാം ധ്യാനിക്കേണ്ടവയാണ്. ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഉദാഹരണങ്ങളാണ് അവയോരോന്നും.

”പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” എന്നു നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കു വേണ്ടി പീഡകള്‍ സഹിച്ചു യേശു കുരിശില്‍ മരിച്ചു. കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്കു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മയാചരണമാണ് ദുഃഖ വെള്ളി.