കാര്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എങ്കില്‍ സെക്‌സ് ലൈഫിനും മാറ്റുണ്ടാകും, പുതിയ പഠനം

ഒരു കാര്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ യാത്ര എളുപ്പമാക്കുക എന്നത് മാത്രമല്ല ഉദ്ദേശ്യം. പലരുടെയും സ്റ്റാറ്റസ് സിമ്പല്‍ കൂടിയാണ് കാറുകള്‍. എന്നാല്‍ അത് മാത്രമല്ല കാറുകള്‍ സ്വന്തമാക്കുന്നതും സെക്‌സ് ജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. കാറുകള്‍ സ്വന്തമാക്കിയാല്‍ ലൈംഗിക ജീവിതം കൂടുതല്‍ മികച്ചത് ആകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തലില്‍ വ്യക്തമാകുന്നത്.

കാര്‍ സ്വന്തമാക്കുന്ന യുവാക്കള്‍ക്ക് അവരുടെ അത്മാഭിമാനം വര്‍ധിക്കും. ഇത്തരക്കാരുടെ ലൈംഗിക താത്പര്യം വര്‍ധിക്കാന്‍ ഇത് കാരണം ആകുന്നു എന്ന് ഗവേഷണത്തില്‍ കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. മെക്‌സിക്കോയിലെ കോളിമോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരം ഒരു കണ്ടെത്തലിന് പിന്നില്‍. സെക്ഷ്വാലിറ്റി റിസര്‍ച്ച് ആന്‍ഡ് സോഷ്യല്‍ പോളിസി മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Loading...

കാര്‍ സ്വന്തമാക്കുന്നത് ഒരു സ്റ്റാറ്റസ് സിമ്പലാണ്. അതോടെ സ്ത്രീകള്‍ ഇവരില്‍ കൂടുതല്‍ താത്പര്യം കാണിക്കും എന്നും ഇത് ലൈംഗിക താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും എന്നുമാണ് പറയുന്നത്. ജീവിതത്തിന്റെ തുടക്ക കാലത്തു തന്നെ കാര്‍ സ്വന്തമാക്കാന്‍ സാധിക്കുന്നവരില്‍ ആണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. കാര്‍, വീട് പോലുള്ളവ സ്വന്തമായി ഉള്ളവരോടാണ് കൂടുതല്‍ സ്ത്രീകളും താത്പര്യം കാണിക്കുന്നത് എന്നും പഠനത്തില്‍ പറയുന്നു..

പതിനെഴിനും ഇരുപത്തി നാലിനും ഇടയില്‍ പ്രായമുള്ള 809 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. കാര്‍ സ്വന്തമായി ഉള്ളവര്‍ക്ക് ലൈംഗിക താത്പര്യവും ചെറിയ പ്രായത്തില്‍ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സാധ്യതയും കൂടുതല്‍ ആണെന്ന് കണ്ടെത്തി. കൂടാതെ ഇവര്‍ക്ക് കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉണ്ടെന്നും കൂടുതല്‍ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ട് ഉണ്ടെന്നും പഠനത്തില്‍ പറയുന്നു. കൂടാതെ കാറില്‍ പൊതുസ്ഥലത്ത് ഇരുന്നു പോലും ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഇവര്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലാണ് ഏര്‍പ്പെടുന്നതെന്നും പഠനത്തില്‍ പറയുന്നു.

അതേസമയം മെലിഞ്ഞ പുരുഷന്മാരാണോ തടിച്ച പുകരുഷന്മാരാണോ സെക്‌സ് നന്നായി ആസ്വദിക്കുന്നത് എന്നതാണ് മറ്റൊരു പഠനം. മെലിഞ്ഞ പുരുഷന്മാര്‍ തടിച്ചവരേക്കാള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് കുറവാണെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. അമിതമായി ഭാരമുള്ള പുരുഷന്മാരോ അല്ലെങ്കില്‍ ഉയര്‍ന്ന ബി എം ഐ ഉള്ളവരോ ആയിട്ടുള്ള പുരുഷന്മാര്‍ ഭാരം കുറഞ്ഞവരേക്കാള്‍ കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്ന് പഠനത്തില്‍ പറയുന്നു.

യു കെയിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും ഗവേഷകരുമാണ് പഠനം നടത്തിയത്. ഈ പഠനത്തിലാണ് വ്യത്യസ്തമായ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. അയ്യായിരും പുരുഷന്മാരിലാണ് പഠനം നടത്തിയത്. ജഘഛട ഛില ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിശയകരമെന്നു പറയട്ടെ, കൂടുതല്‍ ഭാരമുള്ള പുരുഷന്മാര്‍ക്ക് മെലിഞ്ഞ പുരുഷന്മാരേക്കാള്‍ ശരീരപ്രശ്‌നങ്ങള്‍ കുറവാണ്. ഇത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസം നല്‍കിയെന്ന് പഠനത്തില്‍ പറയുന്നു.

അമിതഭാരമുള്ള സ്ത്രീകളും മെലിഞ്ഞ സ്ത്രീകളെക്കാള്‍ 16 ശതമാനം കൂടുതല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. അമിതവണ്ണമുള്ള ആളുകള്‍ സന്തോഷകരവും സംതൃപ്തികരവുമായ ബന്ധത്തിലായിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകനായ ഡോ. ലീ സ്മിത്ത് പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ പാടുപെടുന്ന ധാരാളം ആളുകള്‍ക്ക് ഈ വാര്‍ത്ത ആശ്വാസമായിരിക്കാം. അമിതഭാരമുള്ള ആളുകള്‍ അല്ലെങ്കില്‍ ഉയര്‍ന്ന ബി എം ഐ ഉള്ള ആളുകള്‍ ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്നാണ് മറ്റ് പഠനങ്ങള്‍ പറയുന്നത്.