വിട പറഞ്ഞു വരുവാന്‍

ആവില്ല എനിക്ക്, ബാക്കി എനിക്കില്ലാ

Loading...

യാതൊന്നുമീ ജന്മം എങ്കിലും.
ഇരുളിന്‍ മേലങ്കി ഞാന്‍

അണിയും നേരത്തും നീയെന്നെ

പുല്കാന്‍ കാത്തിരിപ്പതു കാണുന്നു ഞാന്‍
സ്‌നേഹിച്ചതില്ല, ഞാനെന്‍

വഴിത്താരയില്‍ കണ്ടുമുട്ടിയതോന്നിനെയും

സ്‌നേഹിച്ചതോ, എനിക്ക് പ്രിയമാം

രക്തബന്ധങ്ങളെ മാത്ര മേ
അറിയുന്നു നീയെന്നെ

കൊണ്ടുപോകും ആ നാള്‍ അടരില്ല

ആ കണ്‍കളില്‍ ഒരു തുള്ളി എങ്കിലും
ഞാന്‍ പോകും വേളയില്‍ കേള്‍കും

നാമജപത്തിലും എന്‍

പ്രിയമം ശബദവും ഉണ്ടാകില്ലതും അറിയാം
പാതിയില്‍ പിരിഞ്ഞ എന്‍

പാതിയെ അറിയുന്നോ, നീയെത്ര

പുണ്ണ്യവതിയെന്നതും
ഇനി വരില്ല എനിക്കൊരു

ഋതുവും ശിശിര ശരത്കാലങ്ങളും

ഈ മണിമന്ദതിരവും ഇന്നെനിക്കൊരു

കല്‍തുറുകാണതും അറിയുന്നു ഞാന്‍
എങ്കിലും ദീര്‍ക്!അമാം ആ നിദര്അ

പുല്‌കേണ്ട എനിക്കിനേ

അരുതെന്ന് ചൊന്നാലും

കൊണ്ടു പോം ഒരു നാള്‍ നീയെന്നേ
എങ്കിലും സ്‌നേഹിതാ വരുവാനാവില്ല

എനിക്കീ സുന്ദര സ്വപ്നത്തില്‍ നിന്ന് ഇപ്പോളെ