ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും അനുസ്മരണമായി ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഃഖവെള്ളി ആചരണം ക്രൈസ്തവർ ക്രമീകരിച്ചിരിക്കുന്നത്. പെസഹാ വ്യാഴത്തിന്‍റെ തുടര്‍ച്ചയായ ഈ ദിവസത്തില്‍ യേശുവിന്‍റെ പീഡാസഹനത്തേയും കാല്‍വരി മലയിലെ കുരിശു മരണത്തേയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു. പീലാത്തോസിന്‍റെ അരമനയിലെ വിചാരണ മുതൽ യേശുവിന്‍റെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദുഃഖവെള്ളി ആചരണം. ഗാഗുല്‍ത്താ മലയില്‍ കുരിശില്‍ തറക്കപ്പെട്ട യേശുക്രിസ്തു മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റുവെന്നാണു വിശ്വാസം. ദേവാലയങ്ങളില്‍ ദുഃഖവെളളിയോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കും. നല്ല വെള്ളിയിലെ ഒരു സന്ദേശം ഇതാ.
ദുഃഖവെള്ളിയാഴ്ചയോ നല്ലവെള്ളിയാഴ്ചയോ?…വീഡിയോ കാണാം