ഇന്‍കോഗ്നിറ്റോ മോഡില്‍ പോണ്‍ ചിത്രങ്ങള്‍ കണ്ടാലും ഗൂഗിളിനും ഫെയ്‌സ്ബുക്കിനും നിങ്ങളെ ട്രാക്ക് ചെയ്യാം

Loading...

 

പോണ്‍ കാണുന്ന ശീലമുള്ളവര്‍ അതിനൊപ്പം പുലര്‍ത്തുന്ന രീതിയാണ് ഓണ്‍ലൈനില്‍ പോണ്‍ കാണുമ്‌ബോള്‍ ഇന്‍കോഗ്‌നിറ്റോ (incognito) മോഡില്‍ ബ്രൗസ് ചെയ്യുക എന്നത്. സെര്‍ച്ച് ഹിസ്റ്ററി മൂന്നാമത് ഒരാള്‍ കാണില്ല എന്നതാണ് ഇതിന്റെ ഗുണം എന്നാണ് സ്വതവേ കരുതപ്പെടുന്നത്. എന്നാല്‍ ഇങ്ങനെ കണ്ടാലും നിങ്ങളെ ചിലര്‍ നിരീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ്, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ, കാര്‍ജീനിയ മെലോണ്‍ യൂണിവേഴ്‌സിറ്റി എന്നിവര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. 22,484 പോണ്‍ സൈറ്റുകളില്‍ നടത്തിയ പഠനത്തില്‍ 93 ശതമാനം ഡറ്റയും പുറത്താകുന്നു എന്നാണ് കണ്ടെത്തല്‍.

Loading...

ഇത് പ്രകാരം ഈ സൈറ്റുകളിലെ 93 ശതമാനം പേജുകളിലും സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ സൈറ്റുകള്‍ മൂന്നാം കക്ഷിക്ക് കൈമാറുന്നു എന്നാണ് റിപ്പോര്‍ട്ട്. 230 ഒളം കമ്ബനികള്‍ പോണ്‍ കാണുവാന്‍ സൈറ്റുകളില്‍ എത്തുന്നവരുടെ വിവരങ്ങള്‍ കൈവശപ്പെടുത്തുന്നുണ്ട്. ടെക് ലോകത്തെ പ്രധാന കമ്ബനികള്‍ തന്നെ ഈ വിവരം കൈവശപ്പെടുത്താന്‍ രംഗത്തുണ്ടെന്നും അന്വേഷണം വ്യക്തമാക്കുന്നു.

അന്വേഷണത്തിന് വിധേയമായ സൈറ്റുകളില്‍ 74 ശതമാനം സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഗൂഗിള്‍ നിരീക്ഷിക്കുന്നുണ്ട്. ഒറാക്കിള്‍ 24 ശതമാനം വിവരങ്ങള്‍ കൈക്കലാക്കുന്നു. ഫേസ്ബുക്കിന്റെ പങ്ക് 10 ശതമാനമാണ്. ഇവര്‍ക്ക് പുറമേ പോണ്‍ കമ്ബനികളും വിവരം ശേഖരിക്കുന്നുണ്ട് 40 ശതമാനം വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നത് എക്‌സോ ക്ലിക്ക് എന്ന കമ്ബനിയാണ്. ജ്യൂസി ആഡ്‌സ് എന്ന കമ്ബനി 11 ശതമാനം കൈയ്യാളുന്നു. ഇറോ അഡ് 9 ശതമാനം കൈയ്യടക്കുന്നു. പോണ്‍ സൈറ്റുകളില്‍ പരസ്യം ചെയ്യുന്ന കമ്ബനികളാണ് ഇവ.

ഗൂഗിള്‍ അതിന്റെ സര്‍വീസില്‍ പോണോഗ്രഫി ഹോസ്റ്റ് ചെയ്യുന്നില്ലെങ്കിലും ഇത്തരം ഉള്ളടക്കം ഉപഭോക്താക്കള്‍ക്ക് കാണുന്നതിന് ഒരു പരിധിയുമില്ല.