ഗൂഗിളിന് റെക്കോർഡ് തുക പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍

പരസ്യം കാണിച്ച് വിശ്വാസലംഘനം നടത്തിയെന്ന് ആരോപിച്ച് യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 500 കോടി ഡോളര്‍( ഏകദേശം 3,428 രൂപ) ന്റെ പിഴ ചുമത്തി. ആന്‍ഡ്രോയിഡ് വഴി സ്വന്തം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു എന്ന കുറ്റം ചുമത്തിയാണ് വന്‍ പിഴ ഗൂഗിളിനു മേല്‍ ചുമത്തിയിരിക്കുന്നത്. ഗൂഗിളിന്റെ പരസ്യങ്ങള്‍ ആന്‍ഡ്രോയിഡിലെ പ്രധാണന ആപ്പുകളില്‍ കാണിച്ച് പരസ്യവരുമാനം സ്വന്തമാക്കുന്നുവെന്നാണ് മുഖ്യ ആരോപണം.

തങ്ങള്‍ക്കു താല്‍പര്യമുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നതായും യൂറോപ്യന്‍ യൂണിയന്‍ ആരോപിക്കുന്നു. അമേരിക്കന്‍ കമ്പനികളെ നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് യൂറോപ്യന്‍ യുണിയന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

Loading...