മലയാളം ടൈപ്പിംഗ്‌ വളരെ എളുപ്പമാക്കാൻ ഗൂഗിൾ ഹാൻഡ്‌ റൈറ്റിംഗ് കീ ബോർഡ് എത്തി

ന്യൂ ജേഴ്സി : ഗൂഗിളിന്റെ പുതിയ  ഇൻപുട്ട് ആപ്ലിക്കേഷനായ ഹാൻഡ്‌ റൈറ്റിംഗ്  ഇൻപുട്ട്  ഇന്നലെ റീലീസ് ചെയ്തു. ആന്‍ഡ്രോയ്ഡ് സ്മാർട്ട്‌ ഫോണുകള്‍ക്കും, ടാബ്ലറ്റുകൾക്കുമുള്ള  ഇൻപുട്ട് ആപ്ലിക്കേഷനാണിത്.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി മലയാളമുള്‍പ്പെടെയുള്ള ഭാഷകള്‍ വളരെയെളുപ്പത്തില്‍ എഴുതുവാനും സന്ദേശങ്ങള്‍ അയക്കുവാനും ഗൂഗിളിന്റെ ഹാന്‍ഡ്‌റൈറ്റിംഗ് കീബോര്‍ഡ് ഉപയോഗിക്കാം. വിപ്ലവകരമായ ഈ ആപ്ലിക്കേഷനിൽ മലയാളമടക്കം 82 ഭാഷകളില്‍ കീബോര്‍ഡ് ലഭ്യമാണ്.

Loading...

കീപാഡില്‍ ടൈപ്പ് ചെയ്യുന്നതിനു പകരം സ്ക്രിനില്‍ വിരലുകള്‍ ഉപയോഗിച്ച് എഴുതിയാല്‍ മതി. എഴുതി തീര്‍ന്നയുടന്‍ അത് അക്ഷരമായി മാറുകയാണ് ചെയ്യുക. അക്ഷരങ്ങള്‍ മാത്രമല്ല ചിത്രവും ഇതുപയോഗിച്ച് വരക്കാമെന്നുള്ളതാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന പ്രത്യേകത.

ആന്‍ഡ്രോയ്ഡ് 4.0.3 വേര്‍ഷന്‍ മുതലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍ പറയുന്നു. Google Handwriting Input എന്ന് ടൈപ്പ് ചെയ്താല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.