കാറിന്റെ ബോണറ്റിലിരുന്ന് കമിതാക്കളുടെ പ്രണയലീല, പണി കിട്ടിയത് ഗൂഗിളിന്

കാറിന്റെ ബോണറ്റിലിരുന്ന് പൂര്‍ണ നഗ്നരായി പ്രണയിക്കുന്ന കമിതാക്കളുടെ ചിത്രം കണ്ടെത്തിയത് ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പ്‌സിലെ സാങ്കേതിക വിദ്യയായ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലാണ് ദമ്പതികളുടെ ചിത്രം പതിഞ്ഞത്. എന്നാല്‍ ഇതോടെ പണി കിട്ടിയത് ഗൂഗിളിനാണ്. ഈ ഫോട്ടോ കാണാന്‍ വേണ്ടി മാത്രം ഗൂഗിളില്‍ ആള്‍ക്കാര്‍ തള്ളിക്കയറിയത് കാരണം സൈറ്റ് ബ്ലോക്കായി. ഗൂഗിളിന് ദമ്പതികളുടെ പ്രണയരംഗങ്ങള്‍ അടങ്ങുന്ന ഫോട്ടോ മാത്രമായി നീക്കം ചെയ്യാന്‍ സാധിച്ചതുമില്ല.

താന്‍ പോകാനുദ്ദേശിക്കുന്ന വഴിയില്‍ മൃഗങ്ങള്‍ എന്തെങ്കിലും ഇറങ്ങിയിട്ടുണ്ടോ എന്ന് തിരയാനായി സ്ട്രീറ്റ് വ്യൂസില്‍ കയറിയ ഒരാളാണ് ഈ ചിത്രം കണ്ടത്. ഇയാള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ‘ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ കണ്ടുപിടിത്തമാണ് ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ദൈവത്തെക്കാള്‍ വലിയവനാണ്.’ എന്നായിരുന്നു ഇയാളുടെ കമന്റ്. ഇക്കാര്യം വാര്‍ത്തയായതോടെയാണ് സംഭവം തിരക്കി ആള്‍ക്കാരുടെ തള്ളിക്കയറ്റമുണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഇയാളുടെ ട്വീറ്റും വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെട്ടു. ഒടുവില്‍ തങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഈ ചിത്രം എന്ന് കാണിച്ചുകൊണ്ട് ഗൂഗിള്‍ ഇത് റിമൂവ് ചെയ്യുകയായിരുന്നു.

Loading...