ഗൂഗിള്‍ പേയില്‍ പണം അയക്കാന്‍ ഫീസ് നല്‍കണോ ?, സത്യം ഇതാണ്

കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരുന്ന ഒരു വാര്‍ത്ത ആയിരുന്നു ഗൂഗിള്‍ പേയില്‍ പണം അയക്കാന്‍ ഇന്ി ഫീസ് നല്‍കണം എന്ന തരത്തിലുള്ള വാര്‍ത്ത. നിരവധി പേരാണ് അത് ഷെയര്‍ ചെയ്യുകയും ചെയ്തത്. എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്താണെന്ന് വ്യക്തമാക്കി വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കമ്പനി തന്നെ. ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഗൂഗിള്‍ പേ വഴിയുള്ള പണ കൈമാറ്റത്തിന് ഫീസ് നല്‍കേണ്ടതില്ല എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ സേവനങ്ങള്‍ സൗജന്യമായി തുടരുകയും ചെയ്യും. പണമിടപാടുകള്‍ക്ക് യുഎസ് ഉപഭോക്താക്കളില്‍ നിന്നാണ് ചാര്‍ജ് ഈടാക്കുകയെന്നും ഗൂഗിള്‍ അറിയിച്ചു.

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുമ്പോള്‍ 1.5 ശതമാനം ഫീസ് ഈടാക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ചാര്‍ജുകള്‍ അമേരിക്കയില്‍ മാത്രം ബാധകമാകുന്നതാണെന്നും ഇന്ത്യയിലെ സേവനങ്ങള്‍ക്ക് തടസമാകില്ലെന്നുമാണ് കമ്പനി വൃത്തങ്ങള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.അടുത്ത വര്‍ഷം ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപഭോക്തക്കള്‍ക്കായി പുനര്‍രൂപകല്‍പ്പന ചെയ്ത ഗൂഗിള്‍ പേ അവതരിപ്പിക്കുമെന്നും വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെ”ത്തിയിരിക്കുന്നത്.

Loading...