30 സൈനീകരുടെ ജീവൻ രക്ഷിച്ച ജവാനേ പ്രോട്ടോകോൾ വലിച്ചെറിഞ്ഞ് രാജ്നാഥ് സിങ്ങ് വാരിപുണർന്നു

ധീരതക്കുള്ള അവാർഡ് 44കാരനായ സൈനീകന്‌ സമ്മാനിച്ചത് വേദിയിലേ അപൂർവ്വ നിമിഷങ്ങൾ. ഇന്ത്യൻ സേനക്കും, രാജ്യ സ്നേഹികൾക്കും മുഴുവൻ അഭിമാനകരമായ ആ നിമിഷങ്ങൾ സൃഷ്ടിച്ചത് കേന്ദ്ര ആഭ്യന്തിര മന്ത്രി രാജ്നാഥ് നിങ്ങും. വേദിയിലേക്ക് വന്ന ജവാനേ പ്രോട്ടോക്കോൾ എല്ലാം ഉപേക്ഷിച്ച് അങ്ങോട്ട് ചെന്ന് അദ്ദേഹം വാരി പുണർന്നു. ഒരു ജവാൻ നിർബന്ധമായും ചെയ്യേണ്ട സല്യൂട്ട് ഈ ജവാനിൽ നിന്നും ആഭ്യന്തിര മന്ത്രി സ്വീകരിച്ചില്ല. അതിനു മുമ്പേ മന്ത്രി 44കാരനായ ബിഎസ്എഫ് ജവാനെ തന്റെ നെഞ്ചിലേക്ക് കെട്ടിപിടിച്ച് ചേർത്ത് വയ്ച്ചു.

2014ല്‍ ജമ്മുകശ്മീരിലെ ഉധംപൂരിൽ തന്റെ ജീവൻ തന്നെ വലിച്ചെറിഞ്ഞ് 30 സൈനീകരുടെ ജീവൻ രക്ഷിച്ച ഗോധ് രാജിനെ അഭിനന്ദിക്കുകയായിരുന്നു.ശത്രുക്കളുടെ വെടി ഗോധ് രാജിന്റെ താടിയെല്ലിലൂടെയാണ്‌ കയറി പോയത്. സെന്റീമീറ്ററിന്റെ വ്യതാസത്തിൽ തല തുളച്ചു പോകേണ്ടതായിരുന്നു. ഇദ്ദേഹത്തിന്‌ ഇപ്പോൾ സംസാര ശേഷിയില്ല.

Loading...

2014ല്‍ ജമ്മുകശ്മീരിലെ ഉധംപൂരിലായിരുന്നു സംഭവം. അതിര്‍ത്തി രക്ഷാ സേനയ്ക്ക് അകമ്പടി വഹിക്കുന്ന ബസ്സിലായിരുന്നു ഗോധ് രാജ് ഉണ്ടായിരുന്നത്. തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ താടിയെല്ലിന് വെടിയേറ്റതിനാല്‍ സംസാര ശേഷി നഷ്ടപ്പെട്ടു. ബസില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലായിരുന്ന ഗോധ് രാജിന്റെ മനസാന്നിധ്യമാണ് 30 സൈനികരുടെ ജീവന്‍ രക്ഷിച്ചത്.
മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: ‘നാം ഇന്ന് കണ്ടത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്. 85% ത്തോളം അംഗഭംഗം വന്നിട്ടും യൂണിഫോമിട്ട് വന്ന ഗോധ് രാജിന്റെ നിശ്ചയദാര്‍ഡ്യം അഭിനന്ദനമര്‍ഹിക്കുന്നു