ആലപ്പുഴ: കെ.ആര്‍ ഗൗരിയമ്മയെ ജെഎസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. അതേസമയം നിലവിലെ പ്രസിഡന്റായ എ.എന്‍ രാജന്‍ ബാബുവിനാണ് ജെഎസ്എസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുക. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനമാണ് ഗൗരിയമ്മയ്ക്ക് നല്‍കിയിരിക്കുന്നത്.
ഗൗരിയമ്മയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഗൗരിയമ്മയുടെ നിര്‍ദേശ പ്രകാരമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി പ്രസിഡന്റ് സ്ഥാനം നല്‍കിയതെന്നാണ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. 1994 ല്‍ ജെഎസ്എസ് രൂപീകരിച്ച ശേഷം ആദ്യമായണ് ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറുന്നത്.അതേസമയം ഇപ്പോൾ ഗൗരിയമ്മ പോലും അറിയാതെയാണ് ആണ് രാജൻബാബു ജനറൽ സെക്രട്ടറി ആയത് എന്നാണ് ഗൗരിയമ്മ വിഭാഗത്തിൻറെ ആരോപണം
Loading...