തിരുവനന്തപുരം: യുഡിഎഫ് നേതാക്കളായ ഇബ്രാഹിം കുഞ്ഞ്, കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറില്‍ നിന്നുമാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയത്.നിലവില്‍ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ പ്രമുഖ പത്രത്തിന്റെ അക്കൗണ്ട് വഴി അഴിമതിപ്പണം വകമാറ്റിയെന്ന കേസിലാണ് വിജിലന്‍സ് കേസെടുക്കാന്‍ ഉദേശിക്കുന്നത്. ഇതിനായാണ് ഇപ്പോള്‍ ഗവര്‍ണറുടെ അനുമതി തേടിയിരിക്കുന്നതും.
Loading...