രഹ്ന ഫാത്തിമയ്‌ക്ക് ഇളവ് നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: രഹ്ന ഫാത്തിമയ്‌ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ കേരളം സത്യവാങ്മൂലം നൽകി. കോടതി നൽകിയ വ്യവസ്ഥകൾ രഹ്ന ഫാത്തിമ പലതവണ ലംഘിച്ചു. അതിനാൽ കേസിൽ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്നും സുപ്രീം കോടതിയിൽ സർക്കാർ അറിയിച്ചു.

ശബരിമല ക്ഷേത്രദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയ്‌ക്കെതിരെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ നേരത്തെ ഹൈക്കോടതിയാണ് കേസിൽ രഹ്നാ ഫത്തിമയ്‌ക്ക് ജാമ്യം നൽകിയിരുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നുൾപ്പെടെ കർശനമായ ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ ജാമ്യ വ്യവസ്ഥകൾ ലഘൂകരിക്കണണെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ സുപ്രീം കോടതിയെ സമീപിച്ചു.

Loading...

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള സമൂഹമാദ്ധ്യമ പോസ്റ്റുകൾ പങ്കുവയ്‌ക്കുകയോ സമാനമായ മറ്റ് നീക്കങ്ങളോ രഹ്നയുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പല ജാമ്യ വ്യവസ്ഥകളും രഹ്നാ ഫാത്തിമ ലംഘിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ വീണ്ടും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിൽ നിലവിലെ ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകരുതെന്നായിരുന്നു കേരളത്തിന്റെ മറുപടി.