മൂന്നാമതും ഗര്‍ഭിണിയായാല്‍ പ്രസവാവധി അനുവദിക്കില്ല, സര്‍ക്കാര്‍ ജീവനക്കാരോട് ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പ്രത്യേക ഇളവ് എടുത്തുമാറ്റുന്നു. സര്‍ക്കാര്‍ ജീവനക്കാരി മൂന്നാമത് ഗര്‍ഭിണിയാകുമ്പോള്‍ പ്രസവാവധി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥന്‍, ജസ്റ്റിസ് അലോക് കുമാര്‍ വര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മൂന്നാമതും ഗര്‍ഭിണിയാകുന്നവര്‍ക്ക് പ്രസവാവധി അനുവദിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്ത് ഹല്‍ദ്വാനി ഊര്‍മിള മാസിഹ് എന്ന നഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജീവനക്കാരിക്ക് അവധി അനുവദിക്കണമെന്ന് സിംഗിള്‍ ബെഞ്ച് ജൂലൈയില്‍ ഉത്തരവിട്ടിരുന്നു.

Loading...

എന്നാല്‍ ഈ വിധി ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.