ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്പാദിപ്പിക്കുന്നതിന് അനുമതി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു.
ചക്ക, കശുമാങ്ങ, വാഴപ്പഴം, ജാതിക്ക എന്നിവയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും ഉത്പാദിപ്പിക്കാനാണ് തീരുമാനം. പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉത്പാദന യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കും. ഇതിനു വേണ്ടി അബ്കാരി നിയമങ്ങളില്‍ ഭേദഗതി വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനാണ് തീരുമാനം.
മുന്‍ കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയര്‍മാനായി ആറാം സംസ്ഥാന ധനകാര്യ കമ്മീഷന് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും അവയ്ക്കുള്ള അവാര്‍ഡു തുക നിര്‍ണയിക്കുന്നതിനും വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനാണ് കമ്മീഷന് രൂപീകരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ കമ്മീഷനില്‍ അംഗങ്ങളായിരിക്കും.
പഴവും കശുമാങ്ങയും ചക്ക തുടങ്ങിയ പഴങ്ങളൊക്കെ ടണ്‍ കണക്കിനാണ് സംസ്ഥാനത്ത് ഓരോ വര്‍ഷവും നശിച്ചു പോകുന്നത്. അതുകൊണ്ടു തന്നെ വൈന്‍ നിര്‍മാണം ആരംഭിച്ചാല്‍ അത് ഓരോ വർഷവും കേടായി പോകുന്ന ടൺ കണക്കിന് പഴങ്ങൾക്ക് അത് വലിയ ഒരു സഹായം ആകുമെന്ന് കര്‍ഷകര്‍ കരുതുന്നു. പ്രതിവര്‍ഷം ഒമ്ബതുലക്ഷം ലിറ്റര്‍ വൈന്‍ സംസ്ഥാനത്ത് ചെലവാകുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറിയ പങ്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.