പരിസ്ഥിതി ലോല മേഖലയില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി; കൃഷിയിടങ്ങളും ജനവാസ മേഖലയും ഒഴിവാക്കും

തിരുവനന്തപുരം. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ഉഴിവാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് കര്‍ഷകരില്‍ നിന്നും വനമേഖലയോട് അടുത്ത് താമസിക്കുന്നവരില്‍ നിന്നും ഉണ്ടായത്. 2019ലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ വരെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതോടെ റദ്ദായി.

Loading...

കഴിഞ്ഞമന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി. പരിസ്ഥിതിലോല വിഷയത്തില്‍ സുപ്രീംകോടിയെ സമീപിക്കുന്നതിന് മുന്നോടിയായിട്ടാണ് സര്‍ക്കാര്‍ നീക്കം. തുടര്‍ നടപടികള്‍ക്കായി വനംവകുപ്പിനെ ചുമതലപ്പെടുത്തി.