വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല, സാഹചര്യം അനുകൂലമല്ലെന്ന് വിലയിരുത്തല്‍

ദില്ലി: രാജ്യത്ത കൊവിഡ് വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നും തന്നെ ഈ വര്‍ഷം തുറക്കാനിടയില്ല. ഇപ്പോഴത്തെ സാഹചര്യംസ അതിന് അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തിയിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഇത്തരത്തിലൊരു വിലയിരുത്തതിലേക്ക് എത്തിയത്. മാത്രമല്ല ഈ അക്കാദമിക വര്‍ഷത്തെ സീറോ അക്കാദമിക് ഇയര്‍ ആയി പരിഗണിക്കാനും ആലോചനയുണ്ട്.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 22 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി മാറി. 871 കൊവിഡ് മരണങ്ങള്‍ കൂടി നിലവില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയിരിക്കുകയാണ്. 1.99 ശതമാനമാണ് മരണ നിരക്കെന്നാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

Loading...

ഇത് വരെ 15,83,489 പേര്‍ കൊവിഡ് മുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നതും. 69.33 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. തമിഴ്‌നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നിരിക്കുകയാണ്. പുതിയ രോഗികളില്‍ 80 ശതമാനവും പത്തു സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ 9,181, ആന്ധ്രയില്‍ 7,665, കര്‍ണാടകത്തില്‍ 4,267, തെലങ്കാനയില്‍ 1256, തമിഴ്‌നാട്ടില്‍ 5914 എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന.