ഗോള്‍ഡ് ബോണ്ടുകള്‍ നവംബര്‍ 26 ന് പലിശ 2.75 ശതമാനം

ന്യൂഡല്‍ഹി: ഇനി സ്വര്‍ണം ബോണ്ടായും വാങ്ങാം. സ്വര്‍ണത്തിന്‍െറ ഇറക്കുമതി കുറക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ നവംബര്‍ 26ന് വിതരണം ചെയ്യും. തുടര്‍വില്‍പന പിന്നീട് പ്രഖ്യാപിക്കും. നവംബര്‍ അഞ്ചു മുതല്‍ 20 വരെ അപേക്ഷിക്കാം.

ബാങ്കുകളിലൂടെയും തെരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകളിലൂടെയുമാവും വില്‍പന. ഗ്രാമിന്‍െറ ഗുണിതങ്ങളായാവും ബോണ്ടിന്‍െറ മൂല്യം. അടിസ്ഥാന യൂനിറ്റ് ഒരു ഗ്രാമാവും. കുറഞ്ഞ നിക്ഷേപം രണ്ട് യൂനിറ്റാണ് (രണ്ട് ഗ്രാം). ഒരു സാമ്പത്തിക വര്‍ഷം പരമാവധി നിക്ഷേപം 500 ഗ്രാമില്‍ കവിയരുത്. എട്ടുവര്‍ഷമായിരിക്കും കാലാവധി. 2.75 ശതമാനമാണ് വാര്‍ഷിക പലിശ. അഞ്ചാമത്തെ വര്‍ഷം മുതല്‍ പലിശ നല്‍കുന്ന ദിവസങ്ങളില്‍ ബോണ്ടില്‍നിന്ന് പുറത്തുകടക്കാന്‍ അവസരമുണ്ടാകും.

Loading...

999 ശുദ്ധതയുള്ള സ്വര്‍ണത്തിന്‍െറ മുന്‍ ആഴ്ചയിലെ ക്ളോസിങ് പ്രൈസിന്‍െറ ശരാശരി അടിസ്ഥാനമാക്കി രൂപയിലായിരിക്കും പലിശ നിര്‍ണയിക്കുക. നിക്ഷേപകര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഡീമാറ്റ് രൂപത്തിലേക്ക് മാറ്റാനുമാവും. മുന്‍ ആഴ്ചയിലെ ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ളേഴ്സ് അസോസിയേഷന്‍െറ 999 ശുദ്ധതയുള്ള സ്വര്‍ണത്തിന്‍െറ ശരാശരി വിലയുടെ അടിസ്ഥാനത്തിലായിരിക്കും പണം പിന്‍വലിക്കാന്‍ അവസരം. ബോണ്ടുകളിലെ പലിശക്ക് ആദായ നികുതി ബാധകമാണ്. സ്വര്‍ണത്തിന്‍െറ കാര്യത്തിലെന്നതുപോലെ മൂലധന നേട്ടത്തിനുള്ള നികുതിയും ബാധകമായിരിക്കും.

എക്സ്ചേഞ്ചുകളില്‍ ഇവ വ്യാപാരം നടത്തുന്നതിനും സാധാരണ സ്വര്‍ണം പോലെ ഈട് നല്‍കി വായ്പ എടുക്കുന്നതിനും സാധിക്കും.

Sovereign-Gold-Bond-SGB_600x3002.75 ശതമാനം വാർഷിക പലിശയാണ് സർക്കാരും റിസർവ് ബാങ്കും ചേർന്ന് തീരുമാനിച്ചിരിക്കുന്നത്. സ്വർണബോണ്ടിനായി നവംബർ അഞ്ച്‌ മുതൽ 20 വരെ അപേക്ഷ സ്വീകരിക്കും. ബാങ്കുകളിലൂടെയും തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിലൂടെയുമായിരിക്കും ബോണ്ട് വില്പന.

ഇതുവരെയില്ലാത്തതുപോലെ സ്വർണ നിക്ഷേപത്തിന് പലിശ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.ബാങ്കുകളിലും വീടുകളിലും വെറുതെയിരിക്കുന്ന സ്വർണം വിപണിയിലെത്തുന്നതോടെ ഇറക്കുമതി കുറയ്ക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. സ്വർണനിക്ഷേപം ആഭരണരൂപത്തിലാക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും ലക്ഷ്യമാണ്.

എട്ട്‌ വർഷ കാലാവധിയിലായിരിക്കും ബോണ്ട് നൽകുക. അഞ്ച്‌ വർഷത്തിനു മുമ്പ് പിൻവലിക്കാനുമാകില്ല. മുൻ ആഴ്ചയിലെ ശരാശരി വില ഗ്രാമിൽ കണക്കാക്കിയാണ് ബോണ്ടിന്റെ വില തീരുമാനിക്കുക.പലിശ തീരുമാനിക്കുന്നത് നിക്ഷേപ സമയത്തെ വില കണക്കാക്കിയാണ്.പലിശ അർധവാർഷികാടിസ്ഥാനത്തിൽ പിൻവലിക്കാം.

കുറഞ്ഞ നിക്ഷേപം രണ്ട്‌ ഗ്രാമാണ്. ഉയർന്ന പരിധി ഒരു വ്യക്തിക്ക്  സാമ്പത്തിക വർഷം 500 ഗ്രാമായിരിക്കും. ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക്‌ മാത്രമേ ബോണ്ട് വാങ്ങാനാകൂ. ഈ ബോണ്ടുകൾ ബാങ്കുകളിൽ പണയംവയ്ക്കുന്നതിനുൾപ്പെടെ ഉപയോഗിക്കാനാകും.

ഈ നിക്ഷേപത്തിൽ നിന്നുള്ള പലിശ നികുതിവിധേയമായിരിക്കും. മാത്രമല്ല, പിൻവലിക്കുന്ന സമയത്തെ വിപണിവിലയുടെ അടിസ്ഥാനത്തിലേ നേട്ടം കണക്കാക്കൂ. കാലാവധി കഴിയുമ്പോൾ പണമായോ,ഡി.ഡിയായോ ചെക്കായോ ആണ് ലഭിക്കുക.ബോണ്ട് ഡീമാറ്റ് രൂപത്തിലേക്ക് മാറ്റാനുമാകും.

കഴിഞ്ഞ കേന്ദ്രബജറ്റിലാണ് സ്വർണ പണമാക്കൽ പദ്ധതി പ്രഖ്യാപിച്ചത്. 20,000 ടൺ സ്വർണം രാജ്യത്ത് ഉപയോഗിക്കപ്പെടാതെ കിടക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. ഇതിൽ വർഷം കുറഞ്ഞത് 300 ടണ്ണെങ്കിലും വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.