കൂളിങ്ങ് ഫിലിമുകള്‍ ഒട്ടിക്കരുതെന്ന നിയമം ലംaഘിച്ച് സര്‍ക്കാര്‍ വാഹനങ്ങള്‍; നടപടിയെടുക്കാതെ പോലീസ്

വാഹനങ്ങളില്‍ കൂളിങ്ങ് ഫിലിമുകളും കര്‍ട്ടണുകളും ഉപയോഗിക്കുന്നതിന് സുപ്രീംകോടതിയുടെ വിലക്കുണ്ട്. എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും എംഎല്‍എമാരും ഇക്കാര്യങ്ങള്‍ അറിഞ്ഞമട്ടില്ല.

നിരത്തുകളില്‍ സാധാരണക്കാരനെ നിയമത്തിന്റെ പേരില്‍ പോലീസും മോട്ടോര്‍വാഹന വകുപ്പും പിഴിയുമ്പോഴാണ് മന്ത്രിമാരുടെയും എംഎല്‍എ മാരുടെയും നിയമലംഘന യാത്രകള്‍ തുടരുന്നത്.

Loading...

കേരളത്തിലാണ് സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കനത്ത നടപടികള്‍ സ്വീകരിച്ച് വരുന്നത്. വാഹനത്തില്‍ കര്‍ട്ടനുകളോ കൂളിങ്ങ് സ്റ്റിക്കറുകളോ ഒട്ടിച്ചാല്‍ കനത്ത പിഴയാണ് പോലീസ് നല്‍കുന്നത്. എന്നാല്‍ നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ നമുക്കിടയില്‍ നിരന്തരമായി നിയമം ലഘിക്കുകയാണ്. ഇതിനെ ഒന്നും ചോദ്യം ചെയ്യുവാന്‍ മോട്ടോര്‍ വാഹന വകുപ്പോ, പോലീസോ തയ്യാറാകുന്നില്ലെന്ന് ജനം കുറ്റപ്പെടുത്തുന്നു.