രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍

തിരുവനന്തപുരം. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകിയിരിക്കെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്കെതിരെ നടത്തിയ രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് രേഖമൂലം ചോദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോയും സഹിതം ഗവര്‍ണര്‍ക്ക് ബിജെപി പരാതി നല്‍കിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ ചട്ടം ലംഘിച്ച് രാഷ്ട്രീയ പരാപാടിയില്‍ പങ്കെടുത്തു ഈ സാഹചര്യത്തില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് രാജ്ഭവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചോദിച്ചത്. സെക്രട്ടറിയേറ്റില്‍ ജോലിക്ക് കയറുവാന്‍ പഞ്ച് ചെയ്ത ശേഷമാണോ ഇവര്‍ സമരത്തില്‍ പങ്കെടുത്തതെന്നും ഗവര്‍ണര്‍ ചോദിച്ചിട്ടുണ്ട്. ബിജെപി ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.

Loading...