ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കി സർക്കാരിന്റെ ബജറ്റ് സമ്മേളനം

തിരുവനന്തപുരം: സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിൽ നിന്ന് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കി. സഭ അനിശ്ചിതമായി പിരിഞ്ഞുവെന്ന് ഗവർണറെ അറിയിക്കേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. സഭ അവസാനിക്കുമ്പോൾ അപ്പോൾ തന്നെ മന്ത്രിസഭാ യോഗം ചേർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ വഴി ഗവർണറെ അറിയിച്ച് വിജ്ഞാപനമിറക്കുന്നതായിരുന്നു സാധരണ നടപടി.

എന്നാൽ ഇതിലൂടെ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കാനുള്ള സർക്കാരിന്റെ നീക്കമാണെന്ന് വ്യക്തമായിരുന്നു. പതിനഞ്ചാം കേരള നിയമസഭയിലെ ഏഴാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു എന്ന കാര്യം ഗവർണറെ അറിയിക്കില്ല. അതുവഴി കഴിഞ്ഞ ദിവസം അവസാനിച്ച സഭാ സമ്മേളനത്തിന്റെ തുടർച്ചയായി അടുത്തമാസം വീണ്ടും സഭ ചേരാൻ സാധിക്കും.

Loading...

ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ജനുവരി 27ന് ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതോടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പുതുവർഷാരംഭത്തിലെ സഭാസമ്മേളനത്തിൽ ഉണ്ടാകില്ല എന്ന് ഉറപ്പിച്ചാണ് സർക്കാരിന്റെ ഈ അതിനാടകീയ നീക്കം.