ചാൻസലർ ബിൽ ; ഗവർണർ നിയമോപദേശം തേടി

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലിനോടാണ് ഗവർണർ നിയമോപദേശം തേടിയത്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കാനുള്ളതാണ് ബിൽ.

ബിൽ രാഷ്‌ട്രപതിക്ക് അയക്കാനുള്ള സാദ്ധ്യതയും ഉണ്ടെന്നാണ് വിവരം. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്താണ് കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കിയത്.

Loading...

സർവകലാശാല വിഷയം കൺകറന്റ് ലിസ്റ്റിൽ ഉള്‍പ്പെട്ടതിനാല്‍ കേന്ദ്രത്തോട് കൂടിയാലോചന നടത്താതെ തീരുമാനം എടുക്കാനാകില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഗവര്‍ണറാണ് ചാന്‍സലറെന്ന് കണക്കാക്കിയാണ് യുജിസിയുടെ ചട്ടങ്ങള്‍ എന്നതിനാല്‍ യുജിസിയോടും അഭിപ്രായം തേടേണ്ടിവരുമെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു. ജനുവരി മൂന്നിന് ഗവർണർ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം വിഷയത്തിൽ തുടർനടപടി സ്വീകരിക്കും.