വരാതിരിക്കുന്നത് അവരുടെ തീരുമാനം; വിരുന്നിൽ ആർക്കു നേരെയും വാതിൽ അടച്ചിട്ടില്ല : ഗവര്‍ണര്‍

തിരുവനന്തപുരം: ഗവർണർ നടത്തുന്ന ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ ഓണാഘോഷത്തിന് സര്‍ക്കാര്‍ തന്നെ ക്ഷണിക്കാതിരുന്നതില്‍ വിഷമമുണ്ട്. രാജ്ഭവനിലെ പരിപാടികൾക്ക് ഏവർക്കും ക്ഷണം ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി നിയമവിരുദ്ധമായി സര്‍വകലാശാലകളെ ഉപയോഗിക്കുന്നവര്‍ക്ക് തന്റെ നിലപാടില്‍ നിരാശ തോന്നുന്നതില്‍ ഒന്നുംചെയ്യാനില്ല. വ്യക്തിപരമായ അജണ്ടകളില്ലാത്തതിനാല്‍ തന്റെ വാതിലുകള്‍ എല്ലായ്പോഴും തുറന്നിട്ടിരിക്കുകയാണ്.

Loading...

നിയമാനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബില്‍ കാണാതെ അഭിപ്രായം പറയാനാകില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് ഗവര്‍ണര്‍ മറുപടി നൽകി.