കെ എന്‍ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്

തിരുവനന്തപുരം. തിനിക്കെതിരെ പ്രസ്താവന നടത്തിയ സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരാഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇത് സംബന്ധിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. മന്ത്രിയോടുള്ള പ്രീത നഷ്ടപ്പെട്ടതായും ഗവര്‍ണ്‍ കത്തില്‍ പറയുന്നു.

അതേസമയം ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ഒരു കാരണവശാലും ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. യുപിയില്‍ ഉള്ളവര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കുവാന്‍ സാധിക്കില്ലെന്ന് ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലൂം ചോദ്യം ചെയ്യുന്നതാണെന്ന് ഗവര്‍ണര്‍ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Loading...