അവള്‍ എന്റെ ഷര്‍ട്ടിന്റെ പിറകില്‍ പിടിച്ചു ; എന്നിട്ട് ചോദിച്ചു ,ജി.പി എനിക്കൊരു ഉമ്മ തര്വോ…

ആരാധകരില്‍ നിന്ന് നേരിട്ട വ്യത്യസ്തമായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഗോവിന്ദ പത്മസൂര്യയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് ആരാധികമാരില്‍ നിന്ന് ലഭിച്ച സ്‌നേഹത്തെക്കുറിച്ച് പദ്മസൂര്യ പറയുന്നതിങ്ങനെ… കഴിഞ്ഞ വര്‍ഷം ഒരു വനിതാ കോളജില്‍ ഞാന്‍ ഗസ്റ്റായി പോയിരുന്നു. ഞാനും പ്രധാനാധ്യാപികയും വിദ്യാര്‍ത്ഥി പ്രതിനിധിയും സ്റ്റേജിലുണ്ട്. ഒരു കുട്ടി വന്ന് എനിക്ക് വലിയ ഒരു ബൊക്കെ സമ്മാനിച്ചു. മറ്റൊരു കുട്ടി സ്റ്റേജിലേക്ക് വന്ന് എന്നെക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ വേറൊരു കുട്ടി വന്നു. ദൗത്യം അറിയാതെ ഞാന്‍ വിനയത്തോടെ എഴുന്നേറ്റ് നിന്നു. ആ കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. ഞാന്‍ ശരിക്കും ചമ്മി. സത്യം പറഞ്ഞാല്‍ കിളി പോയി. ടീച്ചര്‍ എന്നോട് സോറി പറയുകയും ചെയ്തു.

നാണക്കേടു കാരണം ഞാന്‍ ഇക്കാര്യം വീട്ടില്‍പോലും പറഞ്ഞില്ല. കുറച്ച് കാലത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം ഞാന്‍ ഒരു കല്യാണത്തിന് പോയി. ഞാന്‍ ഗസ്റ്റായി പോയ അതേ കോളേജിലെ ഒരു കുട്ടിയുടെ അമ്മ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്കരികില്‍ വന്ന് പറഞ്ഞു. ”അന്ന് പദ്മസൂര്യയെ ഉമ്മ വച്ച കൂട്ടിയെ കോളെജില്‍ നിന്ന് പുറത്താക്കിയെന്നാ കേട്ടത്”. അതോടെ സംഭവം വീട്ടിലുമറിഞ്ഞു. എന്തായാലും ആ സംഭവം അങ്ങനെ അവസാനിച്ചു.

Loading...

അതിന്റെ തുടര്‍ച്ചായി അടുത്തിടെ മറ്റൊരു സംഭവവുമുണ്ടായി. എറണാകുളത്തെ ലുലുമാളില്‍ പോയപ്പോഴായിരുന്നു അത്. മുന്നാംനിലയിലെ ലിഫ്റ്റിനരികില്‍ അന്നു കോളജില്‍ കണ്ട കൂട്ടത്തിലെ ഒരു പെണ്‍കുട്ടി എന്നെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. കായ് വറുത്തതിന്റെ പാക്കറ്റുണ്ട് കയ്യില്‍. അവള്‍ എനിക്ക് തരാനായി കൊണ്ടുവന്നതാണ്. ഞാന്‍ അവളെ സന്തോഷിപ്പിക്കാന്‍ കുറച്ച് ചിപ്പ്സ് എടുത്തു. യാത്ര പറയാന്‍ നേരം അവള്‍ എന്റെ ഷര്‍ട്ടിന്റെ പിറകില്‍ പിടിച്ചു. ജി.പി എനിക്കൊരു ഉമ്മ തര്വോ…ഞാന്‍ ഞെട്ടിപ്പോയി. അവളുടെ കവിളില്‍ തട്ടി… തുടര്‍ന്ന് ചിരിച്ചുകൊണ്ട് നൈസായി അവിടെ നിന്ന് തടിതപ്പുകയും ചെയ്തു. പദ്മസൂര്യ പറയുന്നു.