ഗോവിന്ദച്ചാമി പ്രതിയായ ബലാത്സംഗക്കേസ്; പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റക്കാരനല്ല

തിരുവനന്തപുരം: ഗോവിന്ദച്ചാമി പ്രതിയായ ബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം വിവാദത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗോവിന്ദചാമി പീഡിപ്പിച്ചു കൊന്ന പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഡോ.ഉന്മേഷായിരുന്നു.

കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതിഭാഗത്തിന് അനുകൂലമായി ഉന്മേഷ് മൊഴി നല്‍കിയെന്നായിരുന്നു ആരോപണം. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Loading...

എന്നാല്‍ ആരോപണം പരിശോധിച്ച വിദഗ്ദ്ധസമിതി അദ്ദേഹം കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും സത്യസന്ധമായി സ്വന്തം ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതോടെയാണ് അദ്ദേഹത്തെ ആരോപണമുക്തനായി പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആരോപണം ഉയര്‍ന്ന് ഏഴ് വര്‍ഷം കഴിഞ്ഞാണ് ഡോ.ഉന്മേഷിനെതിരായ ആരോപണങ്ങള്‍ എല്ലാം ഔദ്യോഗികമായി തള്ളിക്കളയുന്നത്. സമാനമായ ആരോപണത്തില്‍ വിജിലന്‍സ് കോടതിയും ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയിരുന്നു.

പ്രതിഭാഗം ചേര്‍ന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഗോവിന്ദച്ചാമിക്കായി ഉന്മേഷ് ഒത്തുകളിച്ചു എന്നായിരുന്നു 2011ല്‍ പ്രോസിക്യൂഷന്‍ നിലപാട്. ആദ്യം സസ്‌പെന്‍ഷന്‍, പിന്നെ സ്ഥാനക്കയറ്റം തടഞ്ഞു, ഒടുവില്‍ ക്രിമില്‍ക്കേസുമായി