സുധാകരനെതിരെ സര്‍ക്കാര്‍; ഇപി ജയരാജനെ ട്രെയിനില്‍ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കണം

കൊച്ചി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ശക്തമായ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. 1995ല്‍ എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഇപി ജയരാജനെ ട്രെയില്‍ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഉടന്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച ഹൈക്കോടതി കേസില്‍ ഈ മാസം 25 ന് അന്തിമവാദം കേള്‍ക്കാമെന്ന് അറിയിച്ചു. 2016ല്‍ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഉണ്ടായിരുന്ന നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

Loading...

1995-ല്‍ ട്രെയിന്‍ യാത്രക്കിടെ ജയരാജന് നേരെ അക്രമി വെടിവച്ചിരുന്നു. ആന്ധ്രയിലെ ഓംഗോളില്‍ വച്ചായിരുന്നു ആക്രമണം. കെ സുധാകരന്‍ ഏര്‍പ്പാടാക്കിയ അക്രമി വെടിവെച്ചുവെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. ജയരാജന് ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു അതുമായി ബന്ധപ്പെട്ട് ഇപ്പോഴും ശ്വാസതടസ്സം ഉണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു.