Religion Spirtual Destination

സീറോ മലബാര്‍ സഭയ്ക്ക് 5000 ലിറ്റര്‍ വീഞ്ഞ് ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി

കൊച്ചി: ക്രിസ്തീയ ചട്ടപ്രകാരം മദ്യപാനം പാപമാണെങ്കിലും ബലികര്‍മ്മങ്ങളില്‍ ക്രിസ്തുവിന്റെ രക്തമെന്നു വിശ്വസിച്ച് കഴിക്കുന്ന വീഞ്ഞ് ക്രിസ്ത്യാനികള്‍ ഉപയോഗിക്കാറുണ്ട്. അത് സാധാരണ ഒരു ചെറിയ സ്പൂണ്‍ മാത്രം. വൈന്‍ നിര്‍മാണത്തിന് സിറോ മലബാര്‍ സഭ നല്‍കിയ അപേക്ഷയില്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചു. രണ്ട് ദിവസത്തിനുളളില്‍ ഉത്തരവ് പുറത്തിറങ്ങും. പ്രതിവര്‍ഷം ആയിരത്തി അറൂനൂറ് ലീറ്ററില്‍ നിന്ന് അയ്യായിരമാക്കി ഉയര്‍ത്താനാണ് അനുമതി. സിറോ മലബാര്‍ സഭ നല്‍കിയ ലൈസന്‍സ് അപേക്ഷ ന്യായമാണ് എന്ന വിലയിരുത്തലിലാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.

1600 ലീറ്റര്‍ വൈന്‍ ഉല്‍പാദിപ്പിക്കാനുളള അനുമതി 23 വര്‍ഷം മുന്പാണ് നല്‍കിയത്. പിന്നീട് ലൈസന്‍സ് പുതുക്കിയെങ്കിലും അളവില്‍ വ്യത്യാസം വരുത്തിയിരുന്നില്ല. 4.82000 വിശ്വാസികളുണ്ടെന്നും 440 പളളികളുണ്ടെന്നും നൂറ്റിയന്‍പ്ത് ചാപ്പലുകളുണുണ്ടെന്നും നാനൂറിനടുത്ത് വൈദികരുണ്ടെന്നുമുളള സഭയുടെ കണക്ക് പരിഗണിച്ചാണ് ഉല്‍പാദനം അയ്യിയാരമാക്കാന്‍ അനുമതി നല്‍കുന്നത് . സഭയുടെ തൃക്കാക്കരയിലുളള ഉല്‍പാദന കേന്ദ്രത്തിന് ഇതിനുളള ശേഷിയുണ്ടോയെന്നും പരിശോധിച്ചിരുന്നു. 1250 ലീറ്റര്‍ വീതം വര്‍ഷത്തല്‍ നാലു തവണയായി 5000 ലീറ്റര്‍ ഉല്‍പാദിപ്പിക്കാമെന്നാണ് കൊച്ചിയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശ. ഉല്‍പ്പാദിപ്പിക്കുന്ന ഓരോ ലീറ്ററിനും 3 രൂപവീതം ലൈസന്‍സ് ഫീസും ഈടാക്കും .

ഇന്നലെ വൈകുന്നേരം ഉത്തരവ് പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വൈന്‍ ഉല്‍പാദനം വ!ധിപ്പിക്കാനുളള സഭ തീരുമാനം വിവാദമായതോടെ രണ്ടുദിവസത്തേക്ക് വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അസ്വാഭാവികതയില്ലെന്നും കുര്‍ബാന അര്‍പ്പിക്കുന്നതിനുളള വൈനാണ് ഉത്പാദിപ്പിക്കുന്നതെന്നും സഭ നിലപാട് വ്യക്തമാക്കിയിരുന്നു.

Related posts

ഗംഗ ശുദ്ധീകരണ പദ്ധതിക്ക് പ്രവാസികൾ കൈയ്യയച്ച് സഹായം നല്കണമെന്ന് കേന്ദ്രസർക്കാർ.

subeditor

കുരിശ് പൊളിച്ചപ്പോൾ ഏറ്റവും സന്തോഷിച്ചത് യേശു ക്രിസ്തു- യാക്കോബായ സഭ

സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ കുമ്പസാരം മറ, രഹസ്യങ്ങൾ വെളിപ്പെടുത്തിയാൽ വൈദികനു വഴങ്ങേണ്ടി വരും

subeditor

മാർത്തോമ ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

subeditor

വിശുദ്ധവാരത്തിനു തുടക്കംകുറിച്ചുകൊണ്ട് ഓശാന ഞായര്‍ ആചരിച്ചു

subeditor

ക്രിസ്തുവിന്റെ ശരീരം കുരിശിലേറ്റപ്പെട്ടശേഷം പൊതിഞ്ഞു സൂക്ഷിച്ച തിരുവസ്ത്രം ഇന്ത്യയില്‍ നിന്ന്; ഡിഎന്‍എ പരിശോധനയില്‍ പുതിയ കണ്ടെത്തല്‍

subeditor

നമുക്ക് വലുത് ദൈവമാണ്‌, സുവിശേഷത്തിനു സാക്ഷികളാകാൻ ട്രംപിന്റെ ആഹ്വാനം

subeditor

വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ്‌ വണക്കവും ഒക്ടോബര്‍ 30­-ന് ഞായറാഴ്ച ന്യൂജേഴ്‌സിയിലെ സോമർസെറ്റ്‌ സെൻറ്‌ തോമസ് സീറോ മലബാർ ദേവാലയത്തിൽ

Sebastian Antony

സാന്റാ അന്നയില്‍ ആദ്യകുര്‍ബാന സ്വീകരണവും, സ്ഥൈര്യലേപനവും മെയ് 31-ന്

subeditor

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍

Sebastian Antony

കാഷായം ധരിച്ച തീവൃവാദികൾ പറയുന്നത് കാര്യമാക്കേണ്ട- സ്വാമിഗുരുരത്നം ജ്ഞാന തപസ്വി

subeditor

വഴിപിഴച്ച ചിന്ത ഇസ്ലാമിന്‌ വേണ്ട; തീവ്രവാദത്തേ തള്ളിപറഞ്ഞ് ഒരോ മുസ്ലീമും ഉത്തരവാദിത്വം നിറവേറ്റണം-ഗ്രാന്റ് മുഫ്തി.

subeditor