സർക്കാർ- പൊതു മേഖലാ സ്ഥാപനങ്ങൾക്കായി പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി: ഗർഭിണികളായ സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം: ഹോട്ട്‌സ്‌പോട്ടിൽ നിന്നുള്ള ജീവനക്കാരും ഇനി ഓഫീസിൽ വരേണ്ട

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫിസുകളുടെയും പൊതു മേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സംബന്ധിച്ച് പുതിയ മാർഗ നിർദേശം പുറത്തിറക്കി. ഗർഭിണികളായ സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം സൗകര്യം ലഭിക്കും. ഹോട്ട്‌സ്‌പോട്ടിൽ നിന്നുള്ള ജീവനക്കാരും ഇനി ഓഫീസിൽ വരേണ്ട. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ. നേരത്തെ തന്നെ സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട് ഉത്തരവ് വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.

അംഗപരിമിതരായ ജീവനക്കാരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ജോലികളിൽ നിന്ന് ഒഴിവാക്കണമന്ന് പുതിയ ഉത്തരവിൽ പറയുന്നു.
ഓഫിസിൽ സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാനുള്ള സൗകര്യമില്ലെങ്കിൽ ഗ്രൂപ്പ് സി, ഡി ജീവനക്കാർക്ക് ഒന്നിടവിട്ട ദിവസങ്ങളിലോ ഓരോ ആഴ്ച ഇടവിട്ടോ ജോലി ചെയ്യാം.

Loading...

അതേസമയം സംസ്ഥാനത്ത് കൊവിഡ് ആന്റിജൻ പരിശോധനയ്ക്കുള്ള മാർഗനിർദേശം പുറത്തിറങ്ങി. ആളുകളെ മൂന്ന് വിഭാ​ഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തുക. മൂന്ന് വിഭാഗങ്ങളിൽ നിന്നും നിശ്ചിതക്രമത്തിലല്ലാതെ ആളുകളെ പരിശോധനയ്ക്കായി തെരഞ്ഞെടുക്കും. വിമാനങ്ങളിൽ എത്തുന്നവരെയാണ് ആന്റിജൻ പരിശോധനയ്ക്കുള്ള ഒന്നാമത്തെ വിഭാ​ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെന്റിനൽ സർവ്വേയുടെ ഭാ​ഗമായിട്ടാണ് രണ്ടാമത്തെ വിഭാ​ഗം. ശ്വാസകോശരോദ​ഗികൾ, ആരോ​ഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ തുടങ്ങിയവരാണ് ഈ വിഭാ​ഗത്തിൽ ഉൾപ്പെടുക. കണ്ടെയിൻമെന്റ് സോണിൽ പെട്ട ആരോ​ഗ്യപ്രവർത്തകർ, രോ​ഗികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയവരാണ് മൂന്നാമത്തെ വിഭാ​ഗം.