കേന്ദ്രം പറഞ്ഞ 30000 കോടി അക്കൗണ്ടിൽ ഇട്ടു- പാചക വാതകം ഈ മാസം ഫ്രീ

വനിതകളുടെ അക്കൗണ്ടിലേക്ക് 30,000 കോടി രൂപയുടെ കൈമാറ്റം തുടങ്ങി. ഇന്ത്യാ ചരിത്രത്തിൽ ഇത്ര വലിയ പണം വിതരനം ജനങ്ങളുടെ അക്കൗണ്ടിലേക്ക് നടന്നിട്ടില്ല.കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായാണ്‌ വ പണം കൈമാറൽ കേന്ദ്ര സർക്കാർ നടത്തുന്നത്. ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകൾക്കെല്ലാം ഈ പണം അക്കൗണ്ടിൽ ഉടൻ എത്തും. എന്നാൽ കേരലത്തിൽ ജന്‍ധന്‍ അക്കൗണ്ട് എടുക്കുന്നതിനെതിരെ മോദി വിരുദ്ധത പറഞ്ഞ് രാഷ്ട്രീയ പാർട്ടികൾ മുമ്പ് നറ്റത്തിയ പ്രചരണം ഇപ്പോൾ അനേക ലക്ഷം ദരിദ്രർക്ക് തിരിച്ചടിയായി. മോദി വിരോധം ഉള്ള അനേകം ജനങ്ങൾ രാഷ്ട്രീയ വിരോധം മുൻ നിർത്തിയും ഇടത് വലത് മുന്നണികൾ പറഞ്ഞത് കേട്ടും ഈ അക്കൗണ്ട് എടുത്തിരുന്നില്ല. എപ്പോൾ ഇവർക്കെല്ലാം വിനയായി എന്നു മാത്രമല്ല കാൽ കാശ് ഈ 30000 കോടിയിൽ നിന്നും കിട്ടുകയുമില്ല. വനിതകളുടെ അക്കൗണ്ടിലേക്ക് 30,000 കോടി രൂപയും ഉജ്വല എല്‍പിജി യോജനയുമായി ബന്ധപ്പെടുത്തിയ എട്ടു കോടി ദരിദ്രകുടുംബങ്ങള്‍ക്കായി 5000 കോടി രൂപയുമാണു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇത് രാജ്യത്തേ 30 കോടിയിലധികം ജനങ്ങൾക്ക് സാമ്പത്തിക സഹായമാകും.

ഇടനിലക്കാരോ സംസ്ഥാന സർക്കാരോ ഒന്നും ഇല്ലാതെ ജനങ്ങൾക്ക് അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ്‌ പണം കേന്ദ്ര സർക്കാർ ഇടുന്നത്. ഇത് തിരിമറി നടത്താനുള്ള സാധ്യതകളും ഇതോടെ ഇല്ലാതായി. നമുക്കറിയാം കേരളത്തിൽ തന്നെ മുമ്പ് ലഭിച്ച പ്രളയ ഫണ്ട് സർക്കാർ ചിലവുകൾക്ക് പോലും എടുത്ത് ഉപയോഗിച്ച് തിമറി നടത്തിയ സംഭവം. എന്നാൽ കോവിഡ് ഫണ്ടും പണവും ജനങ്ഗ്നൾക്ക് നേരിട്ട് അക്കൗണ്ടിൽ നല്കുകയാണ്‌.പിഎം ജന്‍ധന്‍ ട്രാന്‍സ്ഫര്‍ പദ്ധതിയുടെ ആദ്യദിനത്തില്‍ നാലു കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 500 രൂപ വീതമാണ് നല്‍കിയത്. എല്ലാവര്‍ക്കും പണം ലഭിക്കുന്നതിനായി, നിഷ്‌ക്രിയമായി കിടന്നിരുന്ന അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാര്‍ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ 9 ഓടെ എല്ലാ അക്കൗണ്ടുകളിലും പണം എത്തിക്കാനാണ് ശ്രമിക്കുന്നത്. പണം പിന്‍വലിക്കാന്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ബാങ്കുകള്‍ അറിയിച്ചു.

Loading...

മറ്റൊരു പ്രധാന വാർത്ത ഏപ്രിലില്‍ പാചക വാതകം സൗജന്യമായി കൊടുക്കും.ഇതിനായി ബന്ധപ്പെട്ടവർക്ക് അഡ്വാൻസായി പണം കേന്ദ്ര സർക്കാർ കൈമാറും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ കോവിഡ് സഹായ പാക്കേജ് പ്രകാരം എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി വാങ്ങാന്‍ ഉജ്വല ഉപയോക്താക്കള്‍ക്കു പണം നല്‍കുന്ന പദ്ധതിയാണിത്. പൊതുമേഖലാ പാചകവാതക വിതരണ കമ്പനികള്‍ വഴിയാവും ഇതു നടപ്പാക്കുക. ഇതുപ്രകാരം 14.2 കിലോയുടെ സിലിണ്ടര്‍ മൂന്നുവട്ടം സൗജന്യമായി നിറയ്ക്കുകയോ അഞ്ചു കിലോയുടെ എട്ടു സിലിണ്ടറുകള്‍ വരെ സൗജന്യമായി വാങ്ങുകയോ ചെയ്യാം. ജൂണിനുള്ളില്‍ മൂന്നു സിലിണ്ടറുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ ആ പണം ഉപയോഗിച്ച് 2021 മാര്‍ച്ച് വരെ ഏതു സമയത്തും ഒരു സിലിണ്ടര്‍ റീഫില്‍ ചെയ്യാനാകും.