ഗൗരിയമ്മയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ദിലീപ് എന്ന് കേട്ടപ്പോള്‍ വിപ്ലവനായികയുടെ ചോര തിളച്ചു; ആവേശത്തോടെ ‘അടിയെടാ അവനെ’ എന്ന കമന്റും

നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ഉയര്‍ന്ന ചോദ്യങ്ങളില്‍ ദിലീപ് വിഷയം വന്നപ്പോള്‍ വിപ്ലവനായികയുടെ ചോര തിളച്ചു. ‘ അടിയെടാ ആവനെ’ എന്നായിരുന്നു അപ്പോള്‍ കെ ആര്‍ ഗൗരിയമ്മ കൂടെയുള്ളവരോട് പറഞ്ഞത്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ആദ്യം കാര്യമാക്കിയില്ലെങ്കിലും, കൂടി നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകരിലൊരാളുടെ പേര് ദീപു എന്നതിന് പകരം ദിലീപ് എന്ന് കേട്ടപ്പോഴായിരുന്നു ഗൗരിയമ്മയുടെ ചൂടന്‍ കമന്റ്.

ഞായറാഴ്ച ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തിലാണ് കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവ്, കെ ആര്‍ ഗൗരിയമ്മയുടെ നൂറാം പിറന്നാളാഘോഷങ്ങള്‍ നടന്നത്. ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെ തന്നെ ചരിത്രമാണെന്നും ആര്‍ജ്ജവമുള്ള ഭരണാധികാരിയായിരുന്നു അവരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയില്‍ പറഞ്ഞു.

Loading...

ഔദ്യോഗിക ജനന തിയതി ജൂലൈ 14 ആണെങ്കിലും മിഥുന മാസത്തിലെ തിരുവോണ നാളിലാണ് ഗൗരിയമ്മ പതിവായി പിറന്നാള്‍ ആഘോഷിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കുള്‍പ്പെടെ നിരവധി പേരാണ് ഗൗരിയമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നത്.