ദില്ലി: കേരളം പതിറ്റാണ്ടുകളായി ആവശ്യപ്പെട്ടിരുന്ന അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. മാറി മാറി വന്ന കേരള സർക്കാരുകൾ സോണിയാ ഗാന്ധിയുടേയും മൻ മോഹൻ സിങ്ങിന്റേയും പിറകേ പതിറ്റാണ്ടു നടന്നിട്ടും കിട്ടാത്തതൊക്കെ കേരളത്തിനു മോദിയും ബി.ജെ.പിയും നല്കുകയാണ്.
അതിരപ്പിള്ളിയില്‍ വൈദ്യുത പദ്ധതിക്കായി അണക്കെട്ട് നിര്‍മ്മിക്കാമെന്ന് കേന്ദ്ര ജലകമ്മീഷന്റെ റിപോർട്ടാണ് ഇപ്പോൾ പദ്ധതിക്ക് വെളിച്ചം വീഴ്ത്തുന്നത്. ഇതിലൂടെ അതിരപ്പിള്ളിയേ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റേയും മോദിയുടേയും കാഴ്ച്ചപാടാണ് പുറത്തുവരുന്നത്.. പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് നിലനില്‍ക്കേയാണ് ജലകമ്മീഷന്‍ അനുക്കൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിക്കാവശ്യമായ നീരോഴുക്ക് ഇവിടെയില്ല എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിച്ചിരുന്നത്. എന്നാല്‍ അണക്കെട്ട് നിർമിക്കുന്നതിന് ആവശ്യമായ നീരൊഴുക്ക് ചാലക്കുടി പുഴയിൽ ഉണ്ടെന്ന് ജലകമ്മിഷൻ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ വൈദ്യുത പദ്ധതിക്കുള്ള സാങ്കേതിക തടസങ്ങള്‍ ഒഴിവായിരിക്കുകയാണ്. പദ്ധതി നടപ്പാക്കണമെങ്കിൽ കേന്ദ്ര ജലകമ്മിഷന്റെ അനുമതി വേണമെന്നായിരുന്നു കേന്ദ്രനിലപാട്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നാതിനായി പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതിയുടെ സംശയങ്ങൾക്ക് കെഎസ്ഇബി മറുപടി നൽകി. കമ്മീഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ പരിസ്ഥിതി മന്ത്രാലയം അണക്കെട്ട് നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കിയേക്കും.
എന്നാല്‍ ഇക്കാര്യം മാത്രം കണക്കിലെടുത്ത് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നിഷേധിക്കരുതെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതി വ്യക്തമാക്കിയിരുന്നു. ആവശ്യമായ നീരൊഴുക്കുണ്ടെങ്കില്‍ പദ്ധതിക്ക് അനുമതി നല്‍കാമെന്നും സമിതി വ്യക്തമാക്കിയിരുന്നു. ഇതൊടെ ജലകമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് നടപടി എടുക്കാന്‍ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
മുമ്പ് കോൺഗ്രസിന്റെ ജയറാം രമേശ് പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നപ്പോൾ അതിരപ്പിള്ളിയിൽ വന്ന് തെളിവെടുപ്പ് നടത്തി കേരളത്തിന്റെ ആവശ്യത്തേ പരിഹസിക്കുകയും കളിയാക്കുകയും ചെയ്ത് മടങ്ങിയതാണ്. ഇതുമായി ബന്ധപെട്ട് ചർച്ചകൾക്ക് ദില്ലിയിൽ എത്തിയ സി.പി.എം നേതാവ് പി.ബാലനു നേരേയും പരിഹാസം ഉണ്ടായിരുന്നു.
കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചപ്പോൾ പോലും കിട്ടാത്ത വൻകിട വികസന പദ്ധതികളാണിപ്പോൾ കേരളത്തിലേക്ക് വരുന്നത്. വിഴിഞ്ഞം, കണ്ണൂർ വിമാനത്താവളം എന്നിവ തടസങ്ങൾ ഒന്നുമില്ലാതെ മുന്നേറുന്നു. ആറന്മുള വിമാനത്താവളത്തിനും ഇപ്പോൾ കേന്ദ്രം സമ്മതമായിരിക്കുന്നു.