സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ പിന്തുണയെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ നിർദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഭാവി കേരളത്തിനുള്ള ഈടുവയ്പ്പ്. പദ്ധതിയുടെ പുതിയ രൂപരേഖ റയിൽവേ മന്ത്രാലയത്തിന്റെ പരിഗണയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടര്‍ഭരണം എന്ന ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാർ ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സില്‍വര്‍ലൈനിലൂടെ വികസന വിപ്ലവം സ്വപ്നം കണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ വിധിയെഴുത്ത് കൂടിയാകുമെന്നതിനാല്‍ കര പിടിക്കാന്‍ സര്‍വ ശക്തിയുമെടുത്ത് പ്രവര്‍ത്തിക്കുകയാണ് നിലവില്‍ ഇടതുമുന്നണി.
മുഖ്യമന്ത്രി പിണറായി വിജയന് ഒഴിച്ച് കഴിഞ്ഞ സര്‍ക്കാരിലെ മറ്റ് മന്ത്രിമാരെയെല്ലാം മാറ്റി പുതുമോടിയോടെയായിരുന്നു രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ തുടക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളും പിന്നാലെ വന്നു. എന്ത് വിലകൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.