ബ്ലാക്ക്,വൈറ്റ് ഫംഗസുകൾക്ക് പിന്നാലെ രാജ്യത്ത് ഗ്രീൻഫംഗസ് ബാധയും; ആശങ്ക കനക്കുന്നു

കൊവിഡ് ആശങ്കയിലാണ് രാജ്യം. ഇതിനിടയിൽ ഭീഷണിയുയർത്തി മറ്റ് ഫംഗസ് ബാധകളും. ബ്ലാക്ക്, വൈറ്റ് ഫംഗസുകൾക്ക് പിന്നാലെ ഗ്രീൻഫംഗസ് ബാധകളും രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. മദ്യപ്രദേശിലെ ഇൻഡോറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനാണ് ഗ്രീൻ ഫംഗസ് റിപ്പോർട്ട്‌ ചെയ്തത്.കോവിഡ് രോഗമുക്തി നേടിയിരുന്നു യുവാവ്. ഇതിനിടയിൽ ബ്ലാക്ക് ഫംഗസ് സംശയത്തിൽ നിരീക്ഷണത്തിലായിരുന്നു. തുടര്‍ പരിശോധനയിലാണ് യുവാവിന് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചത്.

യുവാവിൻ്റെ ശ്വാസകോശത്തിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്.ആരോഗ്യനില ഗുരുതരമായതോടെ യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽനിന്ന് മുംബൈയിലേക്ക് മാറ്റി. രാജ്യത്തെ ആദ്യ ഗ്രീൻ ഫംഗസ് കേസാണിതെന്ന് ജില്ലാ ഹെൽത്ത് ഡിസ്ട്രിക്ട് മാനേജർ അപൂർവ തിവാരി പറഞ്ഞു.ബ്ലാക്ക് ഫംഗസിനു സമാനമായി കോവിഡ് ബാധിതരിലോ അല്ലെങ്കിൽ കോവിഡ് രോഗമുക്തരിലോ ആണ് ഗ്രീൻ ഫംഗസ് കണ്ടെത്തുന്നത്. മൂക്കിൽനിന്ന് രക്തം വരുക, കടുത്ത പനി എന്നിവയാണ് ഗ്രീൻ ഫംഗസ്ന്റെ ലക്ഷണങ്ങൾ

Loading...