പച്ച ചിക്കൻ, പച്ച ലഡു, പച്ചപായസം..പച്ചയിൽ കുളിച്ച് മലപുറം

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉജ്വല വിജയം കാഴ്ചവച്ചതോടെ മലപ്പുറം പച്ചയില്‍ കുളിച്ചു.പച്ച പായസവും തയ്യാറായി. പച്ച നിറമുള്ള ജ്യൂസും എന്തിനേറെ പച്ച ചിക്കന്‍ കൊണ്ടുള്ള ബിരിയാണിയും നിരന്നു.
കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കൂടുന്നതിനനുസരിച്ച് പച്ച ലഡുവിന്റേയും പച്ച ചിക്കന്റെയും വിലയും റോക്കറ്റ് പോലെ കുതിച്ചു. പച്ചയില്‍ കുളിച്ച ലഡുവും ചിക്കനുമാണ് ഇന്ന് ഫേസ്ബുക്കിലും ട്വിറ്ററിലും നിറഞ്ഞുനില്‍ക്കുന്നത്.

തെരഞ്ഞെടുപ്പ് കാലം മുതല്‍ മുസ്ലീം ലീഗിന്റെ പതാകയായ പച്ചക്കൊടിയില്‍ പുതച്ചുനിന്ന മണ്ഡലം വോട്ടെണ്ണല്‍ തുടങ്ങിയതോടെ കൂടുതല്‍ ഹരിതാഭമായി. പച്ച നിറത്തിലുള്ള കുപ്പായം ധരിച്ചാണ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കാന്‍ തെരുവിലേക്ക് ഇറങ്ങിയത്.

Loading...