ജ്യൂസ് ചലഞ്ച് നടത്തിയതും ഷാരോണിനെ കൊല്ലാനെന്ന് ഗ്രീഷ്മയുടെ മൊഴി

തിരുവനന്തപുരം. ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുഖ്യ പ്രതി ഗ്രീഷ്മ. ജ്യൂസ് ചലഞ്ച് നടത്തിയതും ഷാരോണിനെ കൊല്ലുവാന്‍ വേണ്ടിയാണെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ കുറ്റസമ്മതം. എന്നാല്‍ ജ്യൂസില്‍ കലര്‍ത്തിയത് ഏത് തരത്തിലുള്ള വിഷമാണെന്ന് ഗ്രീഷ്മ പറഞ്ഞിട്ടില്ല. ഗ്രീഷ്മ പലവട്ടം ഷാരോണിന് ജ്യൂസ് നല്‍കിയതായി കുടുംബം മുമ്പ് പറഞ്ഞിരുന്നു.

ഇരുവരും ഒരുമിച്ച് പുറത്ത് പോകുന്ന സമയത്ത് എല്ലാം ഗ്രീഷ്മ ഷാരോണിന് ജ്യൂസ് നല്‍കിയിരുന്നതായി ഷാരോണിന്റെ കുടുംബം പറയുന്നു. ഗ്രീഷ്മയ്‌ക്കൊപ്പം പുറത്ത് പോയി ജ്യൂസ് കുടിച്ച ദിവസങ്ങളില്‍ ഷാരോണിന് ശാരീരികാസ്വാസ്ഥ്യം തോന്നിയിരുന്നതായി ബന്ധുക്കളും പറയുന്നു. അതേസമയം ഗ്രീഷ്മയെ ഷാരോണ്‍ കൊലക്കേസില്‍ തെളിവെടുപ്പിനായി ഗ്രീഷ്മയെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 10.40ന് ക്രൈംബ്രാഞ്ച് സംഘം ഗ്രീഷ്മയുമായി വീട്ടിലെത്തിയത്.

Loading...

പോലീസ് വാഹനത്തില്‍ മുഖം മറിച്ച് തലകുനിച്ച് ഇരിക്കുകയായിരുന്നു ഗ്രീഷ്മ. തുടര്‍ന്ന് ഗ്രീഷ്മയെ വീട്ടിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. യുവതിയെ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേര്‍ രാമവര്‍മന്‍ ചിറയിലെ വീടിന് സമീപം എത്തിയിരുന്നു. എന്നാല്‍ തമിഴ്‌നാട് പോലീസ് ഇവരെ നീക്കി. പോലീസ് സീല്‍ ചെയ്ത ഗ്രീഷ്മുടെ വീട് കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. വീടിന്റെ മുന്‍വശത്തെ പൂട്ടാണ് തകര്‍ത്തനിലയില്‍ കണ്ടെത്തിയത്.