വധുവിന്റെ അമ്മയും വരന്റെ പിതാവും ഒളിച്ചോടി , കല്യാണം മുടങ്ങി

വിവാഹം മുടങ്ങുക എന്നത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും നടക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സൂറത്തില്‍ ഒരു വിവാഹം മുടങ്ങിയതാണ് ഏവരെയും അപ്രപ്പിച്ചിരിക്കുന്നത്. യുവതിയുടെയും യുവാവിന്റെയും വിവാഹം അവസാനിക്കാന്‍ കാരണമായത് വരന്റെ പിതാവും വധുവിന്റെ അമ്മയുമാണ്. അതിനുള്ള കാരണം എന്താണെന്നോ? വധുവിന് വേറെ ബന്ധം ഉള്ളതോ വരന് വേറെ ബന്ധമുള്ളതോ ഒന്നും അല്ല. മറിച്ച്‌ വധുവിന്റെ അമ്മയും വരന്റെ പിതാവും ഒളിച്ചോടിയതാണ് കാരണം. ഇരുവരും ബാല്യകാല സുഹൃത്തുക്കളും കമിതാക്കളുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സൂറത്തിലാണ് സംഭവം. 48 കാരനും 46കാരിയുമാണ് തങ്ങളുടെ പഴയകാലം ഓര്‍ത്തെടുത്ത് ഒരുമിച്ച്‌ ജീവിക്കാനായി ഒളിച്ചോടിയത്.

ഫെബ്രുവരി രണ്ടാം ആഴ്ചയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഒളിച്ചോടിയിട്ട് പത്ത് ദിവസം ആയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

Loading...

കതര്‍ഗം പ്രദേശത്താണ് വരന്റെ വീട്. വധുവിന്റേത് നവസാരി പ്രദേശത്തും. വരന്റെ പിതാവിനെയും വധുവിന്റെ അമ്മയേയും ഇരുവരുടെയും വീട്ടില്‍ നിന്നും ഒരേ ദിവസമാണ് കാണാതായത്. അതുകൊണ്ടുതന്നെ ഇരുവരും ഒളിച്ചോടിയത് തന്നെ ആണെന്ന നിഗമനത്തിലാണ് ബന്ധുക്കളും പൊലീസും. സംഭവത്തില്‍ ഇരു കുടുംബക്കാരും മിസ്സിംഗ് കേസ് നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷം മുമ്ബാണ് യുവാവിന്റെയും യുവതിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. തുടര്‍ന്ന് വിവാഹത്തിനായുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. ഒരേ മതത്തിലുള്ള ഇരുവരുടെയും വിവാഹ നിശ്ചയും മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലായിരുന്നു നടന്നത്. വിവാഹത്തിന് ഒരു മാസം മുമ്ബ് ഇത്തരത്തില്‍ വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

വരന്റെ പിതാവ് ഒരു വസ്ത്ര വ്യാപരിയാണ്. മാത്രമല്ല ചില വസ്തു കച്ചവടവും ചെയ്ത് വരുന്നുണ്ട്. ജനുവരി പത്താം തീയതി മുതല്‍ ഇയാളെ കാണാതാവുകയായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗം കൂടിയാണ് ഇയാള്‍. തന്റെ കുട്ടിക്കാലം മുതല്‍ ഇയാള്‍ക്ക് വധുവിന്റെ അമ്മയെ അറിയാവുന്നതാണ്. ഇരുവരും നേരത്തെ അയല്‍വാസികളുമായിരുന്നു.

മാത്രമല്ല അടുത്ത കൂട്ടുകാരുമായിരുന്നു. നേരത്തെ ഇരുവരും തമ്മില്‍ പ്രണയബന്ധം ഉണ്ടായിരുന്നതായും ഇരുവരെയും പരിചയമുള്ള ചിലര്‍ പറഞ്ഞു. അതേസമയം ഇരുവരുടെയും ചിത്രങ്ങളും വിവരങ്ങളും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്നുണ്ട്.