ബഹിരാകാശ പര്യവേഷണ രംഗത്ത് വീണ്ടും ഇന്ത്യൻ വിജയം; ജി സാറ്റ് 6 എ വിജയകരമായി ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ എക്കാലത്തേയും ശക്തമായ വിനിമയ ഉപഗ്രഹം ജിസാറ്റ് സിക്‌സ് എ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ തീഷ് ധവാന്‍ സ്‌പേസ് സെന്ററില നിന്നായിരുന്നു വിക്ഷേപണം. നിന്നും വ്യാഴാഴ്ച്ച വൈകിട്ട് 4.56-നാണ് 2066 കി.ഗ്രാം ഭാരമുള്ള ഉപഗ്രഹത്തേയും വഹിച്ചു കൊണ്ട് ജി.എസ്.എല്‍.വി റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.

വാർത്താവിനിമയ രംഗത്ത് രാജ്യത്തിന് മുതൽക്കൂട്ടാവുന്ന ഉപഗ്രഹമാണ് ജി സാറ്റ് 6 എ. കൂടുതൽ ശക്തിയാർന്ന സിഗ്നലുകൾ നൽകാൻ ഉപഗ്രഹത്തിന് സാധിക്കും. കൂടാതെ സൈനിക ആവശ്യങ്ങൾക്കും സഹായകരമാകും. ചാന്ദ്രയാൻ രണ്ട് അടക്കം പത്ത് മിഷനുകൾ ഈ വർഷം ഉണ്ടാകുമെന്ന് ചെയർമാൻ കെ.ശിവൻ അറിയിച്ചു.

Loading...

ഇന്ത്യ തദ്ദേശിയമായി വികസി പ്പിച്ചെടുത്ത ക്രയോജനിക് സങ്കേതിക വിദ്യയാണ് ജി.എസ്.എൽ.വി എഫ് 8 ലും ഉപയോഗിച്ചത്. മുൻപുണ്ടായിരുന്ന തിനെക്കാൾ 50 ശതമാനം ശേഷി വർധിപ്പിച്ചാണ് എഫ് എട്ട് നിർമിച്ചത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൂന്നാം സ്റ്റേ ജായിരുന്നു എഫ് എട്ടിന്റെ പ്രധാന പ്രത്യേകത.

2015 ല്‍ വിക്ഷേപിച്ച ജി സാറ്റ് സിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജി സാറ്റ് സിക്‌സ് എയിലൂടെ ഐസ്ആര്‍ഒ ശ്രമിക്കുന്നത്. എസ് ബാന്‍ഡ് ടെക്‌നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും വേഗതയും ജിസാറ്റ് 6 എക്ക് സാധിക്കും.സാറ്റലൈറ്റ് ഫോണുകള്‍ക്കും 4 ജി സാങ്കേതികതക്കും ഏറെ സഹായകമാകുന്നതാണ് ജി സാറ്റ് 6 എ.