‘ഈ ചിത്രത്തില്‍ നിന്റെ മുഖമില്ല ശരീരം മാത്രം, നീ എടുത്ത പ്രയത്നത്തിന് അഭിനന്ദനങ്ങള്‍’;ഗിന്നസ് പക്രു

സൗബിനും സുരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സയന്‍സ് ഫിക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തില്‍ എല്ലാവരെയും രസിപ്പിച്ചത് റോബോര്‍ട്ട് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാണ്.

ചിത്രത്തില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി എത്തിയത് ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ കോമഡി താരം സൂരജ് തേലക്കാടാണ്. ഇപ്പോഴിതാ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി എത്തി പ്രേക്ഷകരെ രസിപ്പിച്ച സൂരജിനെ അഭിനന്ദിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് ഗിന്നസ് പക്രു. ഫേസ്ബുക്കിലൂടെയാണ് പക്രു സൂരജിനെ അഭിനന്ദിച്ചത്.

Loading...

‘ഈ ചിത്രത്തില്‍ നിന്റെ മുഖമില്ല..ശരീരം മാത്രം.കുഞ്ഞപ്പന്‍ എന്ന റോബര്‍ട്ടിന് വേണ്ടി നീ എടുത്ത പ്രയത്‌നം. പ്രിയ സൂരജ് അഭിനന്ദനങ്ങള്‍’ എന്നാണ് പക്രു ഫേസ്ബുക്കില്‍ കുറിച്ചത്. നവാഗതനായ രതീഷ് ബാലകൃഷ്ണപൊതുവാള്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

നടന്‍ സൂരജ് തേലക്കാടാണ് യഥാര്‍ഥ കുഞ്ഞപ്പന്‍. റോബോട്ടിനകത്തു നിന്ന് ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’ എന്ന സിനിമയ്ക്ക് ജീവന്‍ നല്‍കിയത് സൂരജാണ്. ചാര്‍ലി, അമ്ബിളി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് സൂരജ്. നിരവധി സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും പരിചിത മുഖമാണ് സൂരജ്.

സ്വന്തം മുഖം കാണിക്കാതെ ഒരു ‍‍ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ സിനിമ ഹിറ്റാക്കിയ സൂരജ് ആ വിജയത്തിന്റെ സന്തോഷത്തിലാണ്. സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ട എന്നു കരുതിയാണ് സൂരജാണ് റോബോട്ട് എന്ന കാര്യം പുറത്തു വിടാതിരുന്നതെന്ന് ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ സിനിമയുടെ സംവിധായകന്‍ രതീഷ് പൊതുവാള്‍ പറഞ്ഞു. കുഞ്ഞപ്പന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും എന്നാല്‍ അതു ഉടനെ കാണില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

കഥാപാത്രത്തിനു വേണ്ടി സൂരജ് കാണിച്ച സമര്‍പ്പണത്തെ സുരാജ് വെഞ്ഞാറമൂടും സിനിമയിലെ മറ്റൊരു താരം സെെജു കുറുപ്പും അഭിനന്ദിച്ചു.

ഒരു സയന്‍സ്- ഫിക്ഷന്‍ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേര്‍ന്ന് പ്രേക്ഷകരെ സ്പര്‍ശിക്കാന്‍ ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്’ സാധിക്കുന്നുണ്ട്. ഒരു റോബോര്‍ട്ടിനെ കേന്ദ്രകഥാപാത്രമായി കൊണ്ടുവന്ന് നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംസാരിക്കുന്നത് മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളെ കുറിച്ചു തന്നെയാണ്.

സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ടെന്ന് കരുതിയാണ് സുരജാണ് റോബോര്‍ട്ട് എന്നുള്ള കാര്യം വെളിപ്പെടുത്താതിരുന്നതെന്ന് സംവിധായകന്‍ രതീശ് പൊതുവാള്‍ പറഞ്ഞു. കുഞ്ഞപ്പന്റെ രണ്ടം ഭാഗം ഉണ്ടാകുമെന്നും എന്നാല്‍ ഉടനെയില്ലെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വാര്‍ധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാന്‍ ഒരാളെങ്കിലുമുണ്ടെങ്കില്‍ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്. വെറുതെ ലെക്ച്ചര്‍ എടുത്തു പോവാതെ, പ്രേക്ഷകനു അനുഭവവേദ്യമാവുന്ന രീതിയില്‍ പറയാനുദ്ദേശിച്ച കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍ രതീഷ്. വാര്‍ധക്യകാലത്ത് ഒറ്റപ്പെട്ട് പോയ ഒരു വൃദ്ധനും അയാള്‍ക്ക് കൂട്ടായി എത്തിയ റോബോര്‍ട്ടും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. വളരെ പോസിറ്റീവായ സംഗതി വളരെ മനോഹരമായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.