ഇനി മുതല്‍ ഗുജറാത്തിന്റെ അതിര്‍ത്തി കടന്ന് മത്സ്യബന്ധനം സാധ്യമല്ല, 1 ലക്ഷം പിഴയീടാക്കും

അന്തർസംസ്ഥാന മത്സ്യബന്ധനം കുറ്റകരമാക്കി ഗുജറാത്ത് സർക്കാർ. മറ്റ് സംസ്ഥാനത്തുള്ളവർ ഗുജറാത്തിന്റെ അതിർത്തി കടന്നാൽ പിഴ ചുമത്താനുള്ള ബിൽ ഗുജറാത്ത് നിയമസഭാ പാസാക്കി. 1 ലക്ഷം രൂപ പിഴയും, പിടിച്ച മത്സ്യത്തിൻറെ 5 ഇരട്ടി തുകയും നൽകേണ്ടി വരും. കേരളം ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിലെ മൽസ്യബന്ധന തൊഴിലാളികളെയാണ് നിയമം സാരമായി ബാധിക്കുക.2003ലെ ഫിഷറീസ് നിയമമാണ് ഭേദഗതി ചെയ്തത്.ഗുജറാത്തിന്റെ കടലിൽ മറ്റ് സംസ്ഥാനങ്ങളിൽ നിനുള്ളവർ മത്സ്യബന്ധനത്തിന് എത്തിയാൽ അവർക്ക് പിഴ ചുമത്തും. ഒരു ലക്ഷം രൂപ വരെയാണ് പിഴ. ഇതിന് പുറമെ പിടിച്ച മത്സ്യത്തിന്റെ 5 ഇരട്ടി തുകയും നൽകേണ്ടി വരും. ഇതിനായി സബ് ഇൻസ്‌പെക്ടർ മുതൽ മുകളിലൊട്ടുളള ഉദ്യോഗസ്‌ഥർക്ക്‌ ബോട്ട് പിടിച്ചെടുക്കാൻ അധികാരം നൽകിയിട്ടുണ്ട്.

ഗുജറാത്ത് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെയാണ് ആഭ്യന്തര സഹമന്ത്രി പ്രദീപ് സിങ് ജഡേജയാണ് ബിൽ അവതരിപ്പിച്ചത്. നിലവിൽ ഉണ്ടായിരുന്ന 2003ളെ നിയമത്തിൽ ശിക്ഷ ഉണ്ടായിരുന്നു. ഈ നിയമമാണ് ഭേദഗതി ചെയ്തത്. നിയമസഭയിൽ ഏകകണ്ഠമായാണ് ഫിഷറീസ് നിയമഭേദഗതി പാസാക്കിയത്. അതേ സമയം ഭേദഗതിക്കെതിരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മത്സ്യബന്ധനതൊഴിലാളികളെ ആണ് പുതിയ നിയമം ഏറെ ബാധിക്കുക.കടൽ കടന്നുളള തീവ്രവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കുക, ഗുജറാത്തിലെ മൽസ്യതൊഴിലാളികൾക്ക് മൽസ്യ ലഭ്യത ഉറപ്പാക്കുക എന്നിവക്ക് വേണ്ടിയാണ് ഇത്തരം ഒരു ബിൽ പാസാക്കിയതെന്നാണ് ഗുജറാത്ത് സർക്കാർ പറയുന്നത്.

Loading...